മമ്മൂട്ടി മാന്ത്രികനാകുന്നു !

Mammootty, Mohanlal, Odiyan, Peter Hein, Sreekumar Menon, Manju, Dileep,  മമ്മൂട്ടി, മോഹൻലാൽ, ഒടിയൻ, പീറ്റർ ഹെയ്‌ൻ, ശ്രീകുമാർ മേനോൻ, മഞ്ജു, ദിലീപ്
BIJU| Last Modified വ്യാഴം, 4 മെയ് 2017 (08:53 IST)
അഥർവം പോലെയുള്ള സിനിമകളിൽ മമ്മൂട്ടി മന്ത്രവാദിയായി അഭിനയിച്ചിട്ടുണ്ട്. അഥർവ്വത്തിൽ ആഭിചാരക്രിയകൾ ചെയ്യുന്ന, വില്ലൻ പരിവേഷമുള്ള മാന്ത്രികനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എന്തായാലും മമ്മൂട്ടി മാന്ത്രികനായി അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി മാന്ത്രികനായി അഭിനയിക്കുന്നത് എന്നാണ് വിവരം. അതിഥിവേഷമാണെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരിക്കും ഇത്. നരസിംഹത്തിൽ മമ്മൂട്ടി സൃഷ്ടിച്ച ഒരു ഇംപാക്‌ട് ഒടിയനിലും സൃഷ്ടിക്കാനാവുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

അമിതാഭ് ബച്ചന്‍, ദിലീപ് എന്നിവരും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഒടിവിദ്യയും ദുര്‍മന്ത്രവാദവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന സിനിമ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും.

ഏറെക്കാലത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒരു സിനിമ സംഭവിക്കുന്നത്. മഞ്ജു വാര്യർ നായികയാകുന്ന സിനിമയുടെ ആക്ഷൻ കോറിയോഗ്രാഫി പീറ്റർ ഹെയ്‌നാണ്. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ആദ്യ ചർച്ച നടന്നു. പീറ്റർ ഹെയ്‌നും മോഹൻലാലും ശ്രീകുമാർ മേനോനും ചർച്ചയിൽ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :