അര്‍ജുന് പരിക്ക്, ബിഗ് ബോസിന്റെ സൂചന, ഹൗസില്‍ ആളില്ലാതെ ആകുമോ ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 മാര്‍ച്ച് 2024 (10:02 IST)
























ബിഗ് ബോസ് മലയാളം ആറാം സീസണ്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. നാലുപേരാണ് ഇതിനോടകം പുറത്തായത്. വോട്ടിങ്ങിലൂടെ മൂന്നാളുകളും അച്ചടക്ക നടപടിയുടെ പേരില്‍ ഒരാളും പുറത്തായി.

അച്ചടക്ക നടപടിയുടെ പേരില്‍ റോക്കിയാണ് പുറത്തായത്. റോക്കില്‍ നിന്നും മര്‍ദ്ദനമേറ്റ സിജോ ശസ്ത്രക്രിയയുടെ ഭാഗമായി ആശുപത്രിയിലാണ്. 14 മത്സരാര്‍ത്ഥികള്‍ മാത്രമാണ് രണ്ടാഴ്ചകള്‍ പിന്നിടുമ്പോള്‍ ഹൗസിനുള്ളില്‍ ഉള്ളത്. ഇതിനിടെ മറ്റൊരു മത്സരാര്‍ത്ഥിക്കും പരിക്കേറ്റ വിവരം പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. അര്‍ജുനാണ് മത്സരത്തിനിടെ പരിക്കേറ്റത്.

ഒരു ടാസ്‌കിനിടെ വീഴുന്ന അര്‍ജുനെ ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രമോയില്‍ കാണാനാകും. അര്‍ജുന പരിക്കോ എന്ന ചോദ്യമാണ് പ്രൊമോയില്‍ ചോദിക്കുന്നത്. ഇത് താരത്തിന്റെ മുന്നോട്ടുള്ള ഗെയിമിനെ ബാധിക്കുമോ എന്നതും കണ്ടറിയണം.

മുന്‍ സീസണുകളില്‍ നിന്ന് വ്യത്യസ്തമായ അടവാണ് ബിഗ് ബോസ് ഇത്തവണ പുറത്തെടുത്തത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റോക്കിയുടെ പുറത്താക്കല്‍.
രതീഷ് കുമാര്‍ ആദ്യം പുറത്തായപ്പോള്‍ അടുത്ത വാരം സുരേഷ് മേനോനും നിഷാനയും പുറത്തായി. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ റോക്കിയും പുറത്തായി.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :