'മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്': അഞ്ജലി മേനോൻ

'മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്': അഞ്ജലി മേനോൻ

Rijisha M.| Last Modified ശനി, 14 ജൂലൈ 2018 (11:17 IST)
നല്ല തിരക്കഥ ഒത്തുവന്നാല്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകന്‍മാരാക്കി സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായിക അഞ്ജലി മേനോൻ‍. ഒരു തെന്നിന്ത്യൻ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നല്ല നടന്മാരായതിന് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും സൂപ്പർ താരങ്ങൾ ആയതെന്നും അത് മറക്കരുതെന്നും അഞ്ജലി പറഞ്ഞു. 'അവരെവെച്ച് സിനിമ ചെയ്യുന്നത് വലിയ ഉത്തരവാദിത്തമായിരിക്കും. അത്തരത്തിലുള്ളൊരു തിരക്കഥ ഇതുവരെ ഒത്തുവന്നിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും ഏത് വേഷവും ചെയ്യാൻ തയ്യാറുമാണ്. അവരിൽ നിന്ന് ഇനിയും ഒരുപാട് പ്രതീക്ഷിക്കാം.

മമ്മൂട്ടി പൊന്തന്‍മാടയും വിധേയനും ഒരേ വര്‍ഷമാണ് ചെയ്തത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണത്. അതുപോലെ മോഹന്‍ലാല്‍ സാര്‍ ഒരേ സമയം കച്ചവട സിനിമകളിലും ആര്‍ട്ട്‌സിനിമകളിലും അഭിനയിക്കുന്നു. ഇത് എളുപ്പമുള്ള കാര്യമല്ല'- അഞ്ജലി മോനോൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :