രണ്ടാം ഞായറാഴ്ചയിലും കോടികള്‍ വാരിക്കൂട്ടി 'അനിമല്‍', 10 ദിവസങ്ങള്‍ കൊണ്ട് രണ്‍ബീര്‍ ചിത്രം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഡിസം‌ബര്‍ 2023 (09:11 IST)
രണ്‍ബീര്‍ കപൂര്‍ നായകനായി എത്തിയ അനിമല്‍ പത്താം ദിവസവും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തിയ ചിത്രം സന്ദീപ് റെഡ്ഡി വംഗയാണ് സംവിധാനം ചെയ്തത്. ഇന്ത്യയില്‍ നിന്നും ഇതുവരെ നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

റിലീസ് ചെയ്ത് രണ്ട് ഞായറാഴ്ചകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യന്‍ കളക്ഷന്‍ 430.39 കോടി കടന്നു.ആദ്യവാരത്തില്‍ 337.58 കോടിയാണ് സിനിമ വാരിക്കൂട്ടിയത്. ഒമ്പതാമത്തെ ദിവസം മാത്രം 34.74 കോടി സ്വന്തമാക്കിയ സിനിമയുടെ ഹിന്ദി പതിപ്പാണ് കൂടുതല്‍ നേട്ടം ഉണ്ടാക്കിയത്. 32.74 കോടി ഹിന്ദി പതിപ്പ് നേടി. രണ്ടാമത്തെ ഞായറാഴ്ച 35.02 കോടിയാണ് അനിമല്‍ സ്വന്തമാക്കിയത്.

രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, അനില്‍ കപൂര്‍,ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, പ്രേം ചോപ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദ്യദിനത്തില്‍ മാത്രം 116 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് അനിമല്‍ നേടിയത്. നായകനായി അഭിനയിച്ച രണ്‍ബീര്‍ കപൂറിന് 70 കോടിയാണ് പ്രതിഫലമായി ലഭിച്ചത്.രശ്മിക മന്ദാനയ്ക്ക് ഏഴ് കോടിയും ലഭിച്ചു. രണ്‍ബീറിന്റെ പിതാവായി അഭിനയിച്ച അനില്‍ കപൂറിന് രണ്ട് കോടിയും വില്ലന്‍ വേഷത്തിലെത്തിയ ബോബി ഡിയോളിന് 4 കോടിയുമാണ് ലഭിച്ചത്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ...

കോവിഡ് ബാധിച്ച യുവതിയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം
പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ...

New York Helicopter Crash Video: നിയന്ത്രണം വിട്ട് ആടിയുലഞ്ഞ് നദിയിലേക്ക്; ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യം പുറത്ത്
ആറ് മൃതദേഹങ്ങളും പുറത്തെടുത്തതായി ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു