മൂന്ന് ദിവസം കൊണ്ട് 360 കോടി,രണ്‍ബീര്‍ കപൂറിന്റെ 'അനിമല്‍' പുതിയ ഉയരങ്ങളിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (15:10 IST)
രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ പ്രദര്‍ശനം തുടരുകയാണ്.സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഞായറാഴ്ചയിലെ കളക്ഷന്‍ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രം മൂന്ന് ദിവസം കൊണ്ട് 360 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് അമേരിക്കയില്‍ ചിത്രം വലിയ കളക്ഷനാണ് നേടുന്നത്.41.3 കോടിയാണ് യുഎസ് കാനഡ മാര്‍ക്കറ്റുകളില്‍ നിന്നും മാത്രം സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :