അപർണ|
Last Modified വ്യാഴം, 20 സെപ്റ്റംബര്‍ 2018 (11:43 IST)
അൽഫോൺസ് പുത്രൻ പരിചയപ്പെടുത്തിയ മൂന്ന് നായികമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമത്തിൽ നിവിന്റെ നായികമാരിൽ ഒരാളായ മേരിയെ അവതരിപ്പിച്ചത് അനുപമയാണ്. പ്രേമത്തിനും ജോമോന്റെ സുവിശേഷത്തിനും ശേഷം അനുപമ തെലുങ്ക്, തമിഴ് ചിത്രങ്ങളുടെ തിരക്കിലായിരുന്നു.
അനു ഇമ്മാനുവേലിനെ പോലെ തന്നെ ഗ്ലാമർ ലുക്കിലാണ് അനുപമ തെലുങ്കില്‍ അഭിനയിക്കുന്നത്. അനുപമ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമായ 'ഹലോ ഗുരു പ്രേമ കൊസാമേ' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമയില്‍ അനുപമ ലേശം ഹോട്ടായിട്ടാണ് അഭിനയിക്കുന്നത്.
പുറത്ത് വന്ന ടീസര്‍ ഇക്കാരണം പറഞ്ഞ് അതിവേഗം വൈറലായി മാറിയിരിക്കുകയാണ്. രണ്ട് ദിവസം കൊണ്ട് മുപ്പത്തി നാല് ലക്ഷം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്. ത്രിനാഥ റാനവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോതിനേനിയാണ് നായകനാവുന്നത്.