അമല - വിജയ് ബന്ധം കോടതിയിൽ: അകൽച്ച തോന്നിയതും വെവ്വേറെ താമസിക്കാൻ തുടങ്ങിയതും ഇപ്പോഴല്ല, ഒരു വർഷം മുൻപ്; വെളിപ്പെടുത്തൽ കോടതിയിൽ

ദാമ്പത്യം നഷ്ടമാകുമ്പോൾ നഷ്ടപരിഹാരം വേണ്ടെന്ന് അമലയും വിജയ്‌യും

aparna shaji| Last Modified തിങ്കള്‍, 8 ഓഗസ്റ്റ് 2016 (14:13 IST)
അമല പോളും സംവിധായകൻ എ എൽ വിജയ്‌യും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും സാധ്യതകൾ ഏറെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു. എന്നാൽ വാർത്ത സത്യമാണെന്ന് വിജയ് നേരിട്ട് അറിയിച്ചപ്പോഴാണ് പാപ്പരാസികൾ അടങ്ങിയത്. ഇപ്പോൾ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.

ഇരുവരും ഒരു വർഷമായി ഒന്നിച്ചല്ല താമസിക്കുന്നതെന്നും വ്യക്തമായിരിക്കുകയാണ്. ഇരുവരുടെയും വിവാഹ മോചന ഹർജിയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. പരസ്പരം സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് ഇരുവരും ചെന്നൈയിലെ കുടുംബ കോടതിയിൽ എത്തിയത്. 2014 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമ മേഖലയിലെ എല്ലാവരെയും ക്ഷണിച്ച് ആഘോഷമായിരുന്നു വിവാഹവും സത്കാരവും എല്ലാം. വേർപിരിയൽ വാർത്ത പുറത്തായതോടെ അമലയാണ് ആദ്യം കോടതിയിൽ ഹർജി നൽകിയത്.

കഴിഞ്ഞ വർഷം മാർച്ച് മൂന്നാം തീയതി മുതൽ വേറെ വേറെ ഇടങ്ങളിലാണ് തങ്ങൾ താമസിക്കുന്നതെന്നാണ് ഹർജിയിൽ അമല പറഞ്ഞിരിക്കുന്നത്. പിരിയാനുള്ള തീരുമാനം ഒരുമിച്ചെടുത്തതാണ്. ഒന്നിച്ച് ജീവിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല എന്നും ഹർജിയിൽ പറയുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :