കോടികള്‍ തന്നാല്‍ പോലും സിനിമയെ ബലാത്സംഗം ചെയ്യില്ല: അല്‍ഫോന്‍സ് പുത്രന്‍

Last Updated: വെള്ളി, 10 ജൂലൈ 2015 (12:14 IST)
10000 ബില്യണ്‍ കോടി തന്നാല്‍ പോലും ഞാന്‍ സിനിമയെ ബലാത്സംഗം ചെയ്യില്ലെന്ന് പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രേമത്തിന്റ വിജയം ആഘോഷിക്കാന്‍ പോലുമാകാത്ത മാനസികാവസ്ഥയിലാണ് താനെന്നും അതിന് കുറച്ചുപേരാണ് അതിന് കാരണമെന്നും പുത്രന്‍ ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് കുറിച്ചു.

അതേസമയം, സിനിമാ കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനേയും അണിയറപ്രവര്‍ത്തകരേയും ബുധനാഴ്‌ച
പൊലീസ് ചോദ്യം ചെയ്തിരുന്നു.പ്രേമം ചോര്‍ത്തിയത് താനെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചതിനെതിരെ
അല്‍ഫോന്‍സ് പുത്രന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ്
ഫേസ്ബുക്കിലെ പ്രതികരണം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :