പുണ്യാളന്‍ അഗര്‍ബത്തീസ് ഷൂട്ടിംഗിനിടെ അപകടം; പരിക്കേറ്റയാള്‍ക്ക് നാലു ലക്ഷം നഷ്ടപരിഹാരം

തൃശൂര്‍:| Last Modified വ്യാഴം, 9 ജൂലൈ 2015 (13:21 IST)
നായകനായ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് ആഭ്യന്തരവകുപ്പ് 4 ലക്ഷം രൂപ നഷ്ടപരിപഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.

2013 ആഗസ്റ്റ് 25 ന് സിനിമാ ഷൂട്ടിംഗിന് വേണ്ടി പൊലീസ് സ്‌റ്റേഷന്‍ ഒരുക്കുന്നതിനിടെയാണ്
യമഹാ എന്‍ജിന്‍ പൊട്ടിത്തെറിച്ച് വെങ്ങിനിശ്ശേരി മഠത്തില്‍ പറമ്പില്‍ മണിക്ക് പരിക്കേറ്റത്. ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ രണ്ടുവരെയാണ് ഷൂട്ടിംഗിനായി പൊലീസ് സ്‌റ്റേഷന്‍ നല്‍കിയിരുന്നതെന്ന് ജില്ല പൊലീസ് മേധാവിയുടെ ഉത്തരവിൽ പറയുന്നു. ആഗസ്റ്റ് 25 നാണ് സംഭവം നടന്നത്.

തന്നെ ജോലിക്ക് നിറുത്തിയത് പൊലീസുകാരാണെന്ന് അപകടത്തില്‍പ്പെട്ട മണി മൊഴി നല്‍കിയിരുന്നു അതിനാല്‍
അതുകൊണ്ടുതന്നെ സ്ത്രീക്ക് അപകടം പറ്റുമ്പോള്‍ പോലീസിന്റെ ഉത്തരവാദിത്വമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മണിയുടെ ചികിത്സയ്ക്കായി സിനിമാക്കമ്പനി 97,888 രൂപയും 20,000 രൂപ നഷ്ടപരിഹാരവും നൽകിയിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :