അയോധ്യയിലെ കുരങ്ങന്മാർക്ക് ഭക്ഷണത്തിനായി ഒരു കോടി സംഭാവന നൽകി അക്ഷയ് കുമാർ

അഭിറാം മനോഹർ| Last Modified ബുധന്‍, 30 ഒക്‌ടോബര്‍ 2024 (12:25 IST)
ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനുള്ള പദ്ധതിയില്‍ പങ്കാളിയായി നടന്‍ അക്ഷയ് കുമാര്‍. ജഗത് ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ നേതൃത്വത്തിലുള്ള ആഞ്ജനേയ സേവാ ട്രസിന്റെ സംരഭത്തിലേക്കാണ് ബോളിവുഡ് താരം ഒരു കോടി രൂപ സംഭാവന ചെയ്തത്.

തന്റെ മാതാപിതാക്കളായ ഹരി
ഓം, അരുണ ഭാട്ടിയ പരേതനായ മുതിര്‍ന്ന നടന്‍ രാജേഷ് ഖന്ന എന്നിവരുടെ സ്മരണയ്ക്കായാണ് സംഭാവന സമര്‍പ്പിച്ചതെന്ന് അക്ഷയ് കുമാറിന്റെ ടീം അറിയിച്ചു. ഇവരുടെ ആദരസൂചകമായി കുരങ്ങുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വാനില്‍ അവരുടെ പേരുകളും ആലേഖനം ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :