സിആര്‍ രവിചന്ദ്രന്‍|
Last Updated:
വ്യാഴം, 1 ഓഗസ്റ്റ് 2024 (18:47 IST)
വയനാട് ദുരന്തത്തിന് പിന്നാലെ കേരളത്തിന്റെ കണ്ണീരൊപ്പാന്‍ നിരവധി തെന്നിന്ത്യന്‍ താരങ്ങളാണ് രംഗത്തെത്തിയത്. പ്രളയകാലത്തും ഈ താരങ്ങള്‍ കേരളത്തിന് വേണ്ടി നിരവധി സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ഇത്തവണ നടന്‍ സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. നടി രശ്മിക മന്ദന പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നല്‍കി. നേരത്തേ തന്നെ തമിഴ് നടന്‍ ചിയാന്‍ വിക്രം 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.
അതേസമയം മമ്മൂട്ടി 20 ലക്ഷവും ദുല്‍ഖര്‍ 15 ലക്ഷവും നല്‍കി. ഇരുവരും ചേര്‍ന്ന് 35 ലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. നടന്‍ ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലൂടെയാണ് ഫഹദ് ഫാസില്‍ പങ്കുവെച്ചത്. ദുരിത ബാധിതര്‍ക്ക് കൈത്താങ്ങാകുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെയും ജനങ്ങളുടെയും പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും താരം കുറിച്ചു.