പേരൻപിന് പിന്നാലെ യാത്രയും? - മമ്മൂട്ടി ചിത്രത്തിന് ഭീഷണിയായി തമിഴ് റോക്കേഴ്‌സ്!

Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (16:12 IST)
പേരൻപിന്റെ റിലീസിന് ശേഷം സിനിമാ പ്രേമികൾ കാത്തിരിക്കുന്നത് മമ്മൂട്ടിയുടെ യാത്രയ്‌ക്ക് വേണ്ടിയാണ്. നടന വിസ്‌മയം തകർത്താടിയ പേരൻപ് പ്രേക്ഷക ഹൃദയം കീഴടക്കുമ്പോൾ യാത്രയിലും സിനിമാ പ്രേമികൾ പലതും പ്രതീക്ഷിക്കുന്നുണ്ട്. മമ്മൂട്ടിയിലൂടെ പ്രതീക്ഷിക്കുന്നതിലും കൂടുതൽ കിട്ടുമെന്നും സിനിമാപ്രേമികൾക്ക് അറിയാം.

അമുദവൻ എന്ന കഥാപാത്രത്തിലൂടെ അത് വീണ്ടും തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. പാപ്പായുടെ അപ്പയായി തിളങ്ങിയ ആ നടൻ അഭിനയിക്കാൻ മറന്നുപോയെന്ന് പലരും പറഞ്ഞു. നീണ്ട നാളുകൾക്ക് ശേഷം എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്ക് തിരികെ വന്നതും സിനിമാലോകത്തിന് മറ്റൊരു മികച്ച കഥാപാത്രത്തെ നൽകാൻ വേണ്ടിയാണ്.

യാത്രയുടെ ട്രെയിലറും പോസ്‌റ്ററുകളും എല്ലാം തന്നെ അത് നമുക്ക് മനസ്സിലാത്തരികയും ചെയ്യും. അഭിനയത്തിലൂടെ മാത്രമല്ല ശബ്‌ദത്തിലൂടെയും എന്നും മമ്മൂട്ടി വിസ്‌മയിപ്പിച്ചിട്ടേ ഉള്ളൂ. ആ ഗാഭീര്യമുള്ള ശബ്‌ദം വൈഎസ്ആറിന്റേതായി കേൾക്കുമ്പോൾ അതിന് മാധുര്യം കൂടും.

പേരൻപ് ബോക്‌സോഫീസ് തകർത്തതുപോലെ തന്നെ മറ്റ് പല റെക്കോർഡുകളും തകർക്കാൻ തന്നെയാണ് ഈ മമ്മൂട്ടി ചിത്രത്തിന്റെ വരവ്. ഫെബ്രുവരി എട്ടിന് റിലീസ് ചെയ്യാനിരിക്കുന്ന ഈ മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് വിറ്റ് പോയത് വരെ ലക്ഷങ്ങൾക്കായിരുന്നു.

അതേസമയം, സിനിമാ വ്യവസായത്തെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന തമിഴ് റോക്കെഴ്‌സ് ഭീഷണിയായി ഒരുവശത്ത് നിൽക്കുന്നുണ്ട്. പേരൻപിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ ഇറക്കിയതുപോലെ യാത്രയ്‌ക്കും സംഭവിക്കുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :