Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (13:56 IST)
മലയാള സിനിമയിൽ അന്വേഷണ സിനിമകൾക്ക് പുതിയ മാനം നൽകിയ സിനിമയായിരുന്നു മമ്മൂട്ടിയുടെ
സി ബി ഐ സ്റ്റോറികൾ. ചിത്രത്തിന്റെ അഞ്ചാമത് പതിപ്പ് ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ റിലീസ് ചെയ്യും. സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും ചിത്രത്തെ സംബന്ധിച്ച് ഉറപ്പു നൽകിയിയിരിക്കുകയാണ്.
ഒരു അവാർഡ് ഷോയിൽ വച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിനിമയെപ്പറ്റി നിർണായകമായ കാര്യങ്ങളാണ് പങ്കു വച്ചത്. ഇനി വരാൻ പോകുന്ന അഞ്ചാമത് സീരീസ് നേരറിയാൻ സി ബി ഐയുടെ അവസാന ഭാഗമാകുമെന്നും അത് ഇതുവരെ മലയാള സിനിമകാണാത്ത അത്ര മികച്ച ഒരു ത്രില്ലർ ആയി വരുമെന്നും സ്വാമി പറഞ്ഞു.
മാമാങ്കം സിനിമയിലാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിനു ശേഷം രമേശ് പിഷാരടിയുടെ ഗാന ഗന്ധർവനിലാണ് അഭിനയിക്കാൻ പോകുന്നത്. അമൽ നീരദ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ബിലാലിനു മുന്നേ സി ബി ഐ തിയേറ്ററുകളിൽ എത്തും എന്നാണ് സൂചന.