ആളൂരിന്റെ ആഗ്രഹം സഫലമാകണമെങ്കിൽ മമ്മൂട്ടി കനിയണം, ഞെട്ടിച്ച് അഡ്വക്കേറ്റ് ആളൂർ!

മമ്മൂട്ടി മനസുവെച്ചാൽ അത് നടക്കും, കച്ചകെട്ടി അഡ്വക്കേറ്റ് ആളൂർ!

Rijisha M.| Last Updated: വെള്ളി, 22 ജൂണ്‍ 2018 (15:29 IST)
കേരളം ഒരുപോലെ ചർച്ചചെയ്‌ത പേരാണ് അഡ്വക്കേറ്റ് ആളൂർ. വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് ക്രിമിനൽ അഡ്വക്കേറ്റ് ആളൂർ. എന്നാൽ അന്ന് വിവാദ കേസുകളിൽ ശ്രദ്ധ നേടിയ ആളൂരിനെപ്പറ്റി ഇപ്പോൾ പുതിയ വാർത്തകളാണ് പ്രചരിക്കുന്നത്. അഭിഭാഷകൻ ഇപ്പോൾ സിനിമാ നിർമ്മാണ മേഖലയിലേക്ക് ചുവടെടുത്ത് വയ്‌ക്കുകയാണത്രേ.

പത്ത് കോടി മുതൽ മുടക്കിൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നതായും വിവരമുണ്ട്. തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ദിലീപും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. സലീം ഇന്ത്യയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഈ വാർത്ത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നുംതന്നെ ഇതുവരെയായി ഉണ്ടായിട്ടില്ല. ചിത്രത്തിൽ സ്വന്തം പേരിൽ ആളൂരും എത്തുമെന്നും വാർത്തകളുണ്ട്.

ഒരു കൊലപാതക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രമായിരിക്കും ഇതെന്ന് ആളൂർ തന്നെ വ്യക്തമാക്കി. കൂടാതെ പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയുടെ കൊലപാതകവും വള്ളത്തോൾ നഗറിൽ റെയിൽ‌വേട്രാക്കിൽ ഗോവിന്ദചാമി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ ജീവിതവും ചിത്രത്തിൽ പശ്ചാത്തലമായി വരുന്നുണ്ട്. താൻ മാനേജിങ് ഡയറക്ടറാകുന്ന നിര്‍മാണ കമ്പനിയുടെ പേരില്‍ അഞ്ചു കോടി രൂപ സമാഹരിച്ച് ബാക്കി അഞ്ചു കോടി രൂപ നടന്‍ ദിലീപിന്റെ പങ്കാളിത്തത്തില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ചിത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചിട്ടുണ്ടെന്നും അളൂർ പറഞ്ഞു. കൂടാതെ ചിത്രത്തിൽ ദിലീപ് അതിഥി വേഷത്തിൽ എത്തുമെന്ന് കരുതുന്നുണ്ടെന്നും ആളൂർ പറഞ്ഞു. ബോളിവുഡ് താരങ്ങളായ വിദ്യാ ബാലൻ, അനുഷ്ക ഷെട്ടി എന്നിവരേയും ചിത്രത്തിനായി സമീപിച്ചിട്ടുണ്ട്. തമിഴ് താരം വരലക്ഷ്മി ശരത് കുമാറും പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , ...

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ
അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ ചര്‍ച്ചയായ സിനിമയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ ...

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍
സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ ...

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്
മലയാള സിനിമയിലെ ഏറെ ശ്രദ്ധനേടിയ നിർമാതാക്കളിൽ ഒരാളായ സാന്ദ്ര തോമസ് നിലവിൽ പ്രൊഡ്യൂസേഴ്സ് ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും

കേരളത്തിൽ ശൈത്യകാലമഴയിൽ 66 ശതമാനം കുറവ്, വേനൽ കടുക്കും
21.0 മില്ലീമീറ്റര്‍ മഴയായിരുന്നു ഈ സമയത്ത് കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 7.2 ...

നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ ...

നൃത്തം ചെയ്തപ്പോള്‍ പാട്ട് നിന്നതിന് പിന്നാലെ തുടങ്ങിയ തര്‍ക്കം; താമരശേരിയില്‍ വിദ്യാര്‍ത്ഥി കോമയിലായതിന് പിന്നിലെ കാരണം
സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ കുട്ടികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പത്താം ...

ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524 ...

ഹജ്ജ്: 316 പേർക്ക് കൂടി അവസരം; വെയ്റ്റിംഗ് ലിസ്റ്റ് 2524  വരെയുള്ളവരെ തിരഞ്ഞെടുത്തു
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ മാർച്ച് 10-നകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരു ...

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് ...

മത വിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി
മത വിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ജാമ്യം ലഭിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് ...

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ...

സഹ തടവുകാരിക്ക് മര്‍ദ്ദനം; കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്
സഹ തടവുകാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ കാരണവര്‍ കൊലക്കേസ് പ്രതി ഷെറിനെതിരെ വീണ്ടും കേസ്. ...