രേണുക വേണു|
Last Modified തിങ്കള്‍, 3 ജനുവരി 2022 (21:10 IST)
മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് നടി ലക്ഷ്മി ശര്‍മയുടേത്. താരത്തിന് ഇപ്പോള്‍ 36 വയസ് കഴിഞ്ഞു. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. എല്ലാ സ്ത്രീകളേയും പോലെ വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും താന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അത് ഇതുവരെ നടന്നിട്ടില്ലെന്നും ലക്ഷ്മി പറയുന്നു.
വിവാഹത്തിനായി നേരത്തെ ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ സിനിമ നടിയായതിനാല്‍ വരുന്ന വിവാഹാലോചനകള്‍ എല്ലാം മുടങ്ങിപ്പോകുന്ന അവസ്ഥയാണെന്ന് ലക്ഷ്മി പറയുന്നു. അഭിനയം വിവാഹത്തിനു തടസ്സമാകുന്നു എന്നാണ് നടിയുടെ തുറന്നുപറച്ചില്‍.
2009ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന്‍ പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. പ്രണയ വിവാഹത്തില്‍ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരുനല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും ലക്ഷ്മി ശര്‍മ പറയുന്നു.