നിഹാരിക കെ എസ്|
Last Modified തിങ്കള്‍, 2 ഡിസംബര്‍ 2024 (08:45 IST)
ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തന്റേതല്ലെന്ന് നടി ധന്യ മേരി വര്‍ഗീസ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ധന്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യയുടെ പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തകള്‍ എത്തിയത്. ഇതിന് പിന്നാലെയാണ് നടി വിശദീകരണം നൽകിയത്.
സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍, ഓഹരിയുടമ, അല്ലെങ്കില്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിടാന്‍ അര്‍ഹതയുള്ള വ്യക്തി അല്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിന് മറുപടി നല്‍കുന്നതിനായി, ഞാന്‍ നിയമ നടപടികള്‍ സ്വീകരിച്ച് മാധ്യമങ്ങളെ അവരുടെ പിഴവ് തിരുത്താന്‍ ആവശ്യപ്പെടുന്നു എന്നും പ്രസ്താവനയില്‍ ധന്യ വ്യക്തമാക്കിയിട്ടുണ്ട്.
1. സാംസണ്‍ സണ്‍സ് ബില്‍ഡേഴ്സ് എന്ന കമ്പനി ഉടമസ്ഥതയിലുള്ള കരകുളത്തുള്ള വസ്തു.
2. സാംസണ്‍ സണ്‍സ് കമ്പനിയുടെ ഭൂമിയുടെ അവകാശം ഉന്നയിച്ചിട്ടുള്ള മോഹന്‍ കുമാര്‍ എന്ന വ്യക്തിയുടെ പേരില്‍ ഉള്ള വസ്തു.
3. എന്റെ ഭര്‍ത്താവിന്റെ സഹോദരന്‍ സാമുവല്‍ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്ലാറ്റ്.
ഈ മൂന്നു സ്വത്തുക്കളും ഞാനുമായി ബന്ധപ്പെട്ടിട്ടുള്ളതല്ല. എനിക്കതില്‍ യാതൊരു അവകാശവുമില്ലാത്തതാകുന്നു എന്നാണ് ധന്യയുടെ വോശദീകരണം. തെറ്റായ പ്രചരണം എന്റെ പേരില്‍ അനാവശ്യമായി കുറ്റം ചുമത്താനും എനിക്ക് എന്റെ സത്യസന്ധത തെളിയിക്കാന്‍ തടസ്സം സൃഷ്ടിക്കാനുമാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നു മനസിലാക്കുന്നുവെന്നും നടി പറയുന്നു.