Actress Lena Personal Life: വിവാഹം കഴിച്ചത് ആറാം ക്ലാസ് മുതലുള്ള ബോയ് ഫ്രണ്ടിനെ, ഡിവോഴ്‌സ് രസകരമായിരുന്നു; നടി ലെനയുടെ ജീവിതം

നിങ്ങള്‍ ഡിവോഴ്സിന് തന്നെയല്ലേ വന്നത് എന്ന് പുള്ളി അപ്പോള്‍ ചോദിച്ചു. അങ്ങനെ ഡിവോഴ്സ് ചെയ്തവരാണ് ഞങ്ങള്‍

Lena, Malayalam Actress Lena, Lena Marriage and Divorce, Malayalam Cinema News
Actress Lena
രേണുക വേണു| Last Modified വെള്ളി, 5 ജനുവരി 2024 (10:26 IST)

Actress Personal Life:
തന്റെ വ്യക്തിജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി ലെന. അധികമാര്‍ക്കും അറിയാത്ത കാര്യമാണ് ലെനയുടെ ദാമ്പത്യജീവിതം. 2004 ല്‍ സിനിമാരംഗത്തു നിന്ന് തന്നെയുള്ള അഭിലാഷ് കുമാറിനെ ലെന വിവാഹം കഴിച്ചു. 22 ഫീമെയില്‍ കോട്ടയം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് അഭിലാഷ്. അഭിലാഷും ലെനയും നേരത്തെ സുഹൃത്തുക്കളായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വളരെ സൗഹാര്‍ദ്ദപരമായി തങ്ങള്‍ വേര്‍പിരിഞ്ഞെന്നും ലെന പറയുന്നു. പഴയൊരു അഭിമുഖത്തിലാണ് ലെന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

'എനിക്ക് ആറാം ക്ലാസ് മുതല്‍ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ആ ബോയ്ഫ്രണ്ടിനെ തന്നെ വിവാഹം കഴിച്ചു. പിന്നീട് കുറേ കാലം കല്യാണം കഴിഞ്ഞ് ജീവിച്ചിട്ട് പിരിഞ്ഞു. ആറാം ക്ലാസ് മുതല്‍ നീ എന്റെ മുഖവും ഞാന്‍ നിന്റെ മുഖവുമല്ലേ കാണുന്നത്. നീ പോയി കുറേ ലോകമൊക്കെ കാണ്. ഞാനും പോയി കാണട്ടെ എന്നുപറഞ്ഞ് ഞങ്ങള്‍ പിരിയാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഞങ്ങള്‍ ഡിവോഴ്സ് ചെയ്തത്,' ലെന പറഞ്ഞു.

' വളരെ ഫ്രണ്ട്ലി ആയുള്ള ഡിവോഴ്സ് ആയിരുന്നു എന്റേത്. ഞങ്ങള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് പിരിഞ്ഞത്. അത് ഞാന്‍ സിനിമയില്‍ എഴുതണം എന്ന് വിചാരിച്ചിട്ടുള്ള സീനാണ്. ഞങ്ങള്‍ ഡിവോഴ്സ് ചെയ്യുമ്പോള്‍ കോടതിയില്‍ ഒപ്പിടണമല്ലോ..അപ്പോള്‍ ഹിയറിങ് ഉണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് കോടതിയില്‍ പോയിരിക്കുന്നത്. അകത്ത് വേറെ ഒരു കേസിന്റെ ഹിയറിങ് നടക്കുകയാണ് അതുകൊണ്ട് സമയമെടുക്കും എന്ന് ഞങ്ങളുടെ വക്കീല്‍ പറഞ്ഞു. ഞങ്ങളോട് താഴെ വെയ്റ്റ് ചെയ്യാന്‍ പറഞ്ഞു. അതുകഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞ് വക്കീല്‍ ഞങ്ങളെ വിളിക്കാന്‍ താഴെയുള്ള കാന്റീനിലേക്ക് വരുമ്പോള്‍ പുള്ളി കാണുന്നത് ഞങ്ങള്‍ ഒരുമിച്ച് ഒരു ഗുലാം ജാമുന്‍ കഴിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഡിവോഴ്സിന് തന്നെയല്ലേ വന്നത് എന്ന് പുള്ളി അപ്പോള്‍ ചോദിച്ചു. അങ്ങനെ ഡിവോഴ്സ് ചെയ്തവരാണ് ഞങ്ങള്‍,' ലെന കൂട്ടിച്ചേര്‍ത്തു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം
പാലക്കാട് ജില്ലാ ഓഫീസിൽ നിന്ന് 552 900 ടിക്കറ്റും ചിറ്റൂരിൽ 147010 ടിക്കറ്റും ...

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു
സാമൂഹ്യ സുരക്ഷ ക്ഷേമനിധി പെൻഷൻ ഉപഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിന മുമ്പായി ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...