സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ഏറെ വൈറലായ ഒന്നാണ് നടി
ലെന നല്‍കിയ അഭിമുഖങ്ങളിലെ ചില സംഭാഷണങ്ങള്‍. ആത്മീയതയെ പറ്റി ലെന മനസ്സ് തുറന്ന ഈ അഭിമുഖങ്ങള്‍ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇപ്പോളിതാ ഈ പരിഹാസങ്ങളില്‍ നടി ലെനയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. പ്രജ്യോതി നികേതന്‍ കോളേജില്‍ നടന്ന പരിപാടിയിലാണ് താരം ലെനയ്ക്ക് പിന്തുണയുമായെത്തിയത്.
2000-2001 കാലത്ത് ഞാനിവിടെ വന്നിട്ടുണ്ട്. അന്ന് ലെന ഇവിടെ പിജിക്ക് പഠിക്കുകയായിരുന്നു. ലെനയായിരുന്നു എന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്. തങ്കാശിപ്പട്ടണം എന്ന സിനിമയുടെ ക്ലൈമാക്‌സ് കാലില്‍ പ്ലാസ്റ്ററിട്ടാണ് അഭിനയിച്ചത്. ആ സമയത്താണ് ഇവിടെ വന്നത്. എനിക്ക് പറയാനുള്ളത് ലെന ആധ്യാത്മികതയുടെ ഒരു പുതിയ തലത്തില്‍ എത്തിയിട്ടുണ്ടെന്നാണ്. അതൊരു മതത്തിന്റെ പ്രവര്‍ത്തനം കാരണമല്ല. ലെനയ്ക്ക് മതമിക്ക. നമുക്ക് അങ്ങനൊരു ഫോക്കസ് വേണം. മയക്കുമരുന്നിന് അടിമപ്പെട്ട് പോകാതെ മറ്റ് എവിടെയെങ്കിലും നമ്മള്‍ അടിമപ്പെടണം, സ്പിരിച്വാലിറ്റി ഒരു ശുദ്ധിയുള്ള അംശമാണ്.
നാട്ടുകാര്‍ പലതും പറയും. വട്ടാണെന്ന് പറയും, കിളിപോയെന്ന് പറയും. ആ പറയുന്നവരുടെ കിളിയാണ് പോയിരിക്കുന്നത് അവര്‍ക്കാണ് വട്ട്. വലിയ കാര്യങ്ങള്‍ പറയുന്നത് പലര്‍ക്കും സഹിക്കത്തില്ല. അതിന് രാഷ്ട്രീയത്തില്‍ കുരുപൊട്ടുക എന്നത് പറയും. എന്തുവേണമെങ്കിലും പൊട്ടട്ടെ. അതിലൊന്നും കാര്യമില്ല. നല്ല ജീവിതം നമുക്ക് ഉണ്ടാകണം. മെനസ് കെട്ടുപോകാതെ എപ്പോഴും ഒരു കവചം ഉണ്ടായിരിക്കണം. സുരേഷ്‌ഗോപി പറഞ്ഞു.