സ്റ്റണ്ട് സംവിധായകര്‍ 5 പേര്‍ വന്നു, നായകന്‍ ഒരേയൊരു മമ്മൂട്ടി !

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (16:48 IST)

ആക്ഷന്‍ രംഗങ്ങളില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നും വിസ്മയം തീര്‍ക്കാറുണ്ട്. ദി ഗ്രേറ്റ്ഫാദറും പുത്തന്‍‌പണവുമാണ് സമീപകാലത്തെ ഉദാഹരണങ്ങള്‍. അതുകൊണ്ടുതന്നെ മമ്മൂട്ടിച്ചിത്രങ്ങളില്‍ യഥേഷ്ടം ആക്ഷന്‍ രംഗങ്ങള്‍ നിറയ്ക്കാന്‍ സംവിധായകര്‍ ശ്രദ്ധിക്കാറുണ്ട്.
 
മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായ മാസ്റ്റര്‍ പീസ് ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ സിനിമയാണ്. അഞ്ച് സ്റ്റണ്ട് മാസ്റ്റര്‍മാരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
 
കനല്‍ കണ്ണന്‍, മാഫിയ ശശി, സ്റ്റണ്ട് സില്‍‌വ, ജോളി മാസ്റ്റര്‍, സിരുത്തൈ ഗണേഷ് എന്നിവരാണ് ഈ സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇവര്‍ ഒരുക്കിയ പത്തോളം ഫൈറ്റ് സീക്വന്‍സുകളാണ് മാസ്റ്റര്‍ പീസിലുള്ളത്.
 
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാസ് സിനിമയ്ക്കാണ് സംവിധായകന്‍ അജയ് വാസുദേവ് ശ്രമിക്കുന്നത്. 100 ദിവസത്തിലധികമാണ് മാസ്റ്റര്‍ പീസിന്‍റെ ചിത്രീകരണം നീണ്ടത്. വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

റെക്കോർഡിട്ട വില്ലനു കാലിടറിയോ? അതോ ആദ്യദിന കളക്ഷൻ വെറും തള്ളോ? മൂന്ന് ദിവസം കൊണ്ട് നേടിയത്...

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ മോഹൻലാൽ ചിത്രമാണ് വില്ലൻ. ബി ഉണ്ണികൃഷ്ണൻ ...

news

കൊച്ചിരാജാവ് എന്നായിരുന്നു എന്റെ ഓട്ടോയുടെ പേര്: ഹരീഷ് കണാരൻ

മലയാള സിനിമയിൽ ഒഴിച്ചു കൂടാനാകാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് ഹരീഷ് കണാരൻ. ...

news

'വില്ലൻ സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ല' : സിദ്ദിഖ്

മോഹൻലാൽ നായകനായ 'വില്ലൻ' സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ, ചിത്രത്തി ...

news

രാമലീലയെ തകർക്കാൻ സംഘടിത നീക്കം, ദിലീപ് ഞെട്ടിച്ചു!

നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല തീയേറ്ററുകളെ കോരിത്തരിപ്പിക്കുകയാണ്. ഇപ്പോഴും ...

Widgets Magazine