ഡെറിക് കീഴടക്കിയത് വമ്പൻ റെക്കോർഡുകൾ, അബ്രഹാമിന്റെ സന്തതികളുടെ ഫൈനൽ കളക്ഷൻ പുറത്ത്!

ശനി, 6 ഒക്‌ടോബര്‍ 2018 (09:52 IST)

മമ്മൂട്ടി ആരാധകർ ഏറെ ആഘോഷമാക്കിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഹനീഫ് അദേനി- മമ്മൂട്ടി- ഷാജി പാടൂർ കൂട്ടുകെട്ടിൽ ഒന്നിച്ച ചിത്രം ഈ വർഷത്തെ ബംബർ ഹിറ്റുകളിൽ ഒന്നായിരുന്നു. കളക്ഷൻ റെക്കോർഡുകൾ പലതും തകർത്ത ചിത്രമാണ് ഇത്. 
 
വളരെ പെട്ടന്നായിരുന്നു ചിത്രം 50 കോടി ക്ലബിൽ ഇടം പിടിച്ചത്. ചിത്രം നൂറ് കോടി കടക്കും എന്നായിരുന്നു സിനിമാ വിദഗ്ധർ പറഞ്ഞത്. എന്നാൽ, നൂറിന്റെ പടിവാതിൽക്കൽ വരെ എത്താനേ അബ്രഹാമിന്റെ സന്തതികൾക്ക് കഴിഞ്ഞുള്ളു. 
 
സിനിമയുടെ മുഴുവൻ കളക്ഷൻ പുറത്തുവിടാഞ്ഞത് ഒരു മത്സരത്തിന് കാരണമാകണ്ട എന്ന് കരുതിയാണ്. എന്നാൽ, മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി മാറിയെന്ന് അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 77 കോടിയാണെന്ന് റിപ്പോർട്ടുകൾ. 
 
130 കോടി കളക്ഷൻ സ്വന്തമാക്കിയ പുലിമുരുകൻ ആണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രാമലീല അബ്രഹാമിന്റെ സന്തതികളുടെ പിന്നിലാണ്. അതേസമയം, കളക്ഷൻ റിപ്പോർട്ടിന്റെ ക്രത്യമായ കണക്ക് പുറത്തുവിടാൻ അണിയറ പ്രവർത്തകർ ഇപ്പോഴും തയ്യാറായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ലൈംഗിക പീഢനത്തെ കുറിച്ച് കജോളിനും ചിലതൊക്കെ പറയാനുണ്ട്- ഞെട്ടിയത് ആരാധകർ

തനിക്ക് നേരെ നടന്ന ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ ബോളിവുഡ് നടി തനുശ്രീ ...

news

ആടുജീവിതം വൈകുന്നു, മമ്മൂട്ടിച്ചിത്രവുമായി ബ്ലെസി?

മലയാള സിനിമയിലെ പ്രതിഭാധനരായ സംവിധായകരില്‍ മുന്‍‌നിരയിലാണ് ബ്ലെസിയുടെ സ്ഥാനം. കാഴ്ചയും ...

news

'അമ്മയുടെ നിലപാടുകളൊക്കെ മാറ്റാൻ യുക്തനായ ഒരു പ്രസിഡന്റാണ് മോഹൻലാൽ': വിനയൻ

ഞങ്ങൾ തമ്മിൽ ഒരു അകൽച്ചയുണ്ടെങ്കിലും പറയാതിരിക്കാൻ വയ്യ, മോഹൻലാൽ എന്നും അമ്മയ്‌ക്ക് ...

news

മമ്മൂട്ടി മുഖ്യമന്ത്രിയാവുമ്പോള്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രിയാവും!

ചന്ദ്രകാന്ത് വര്‍മ എന്നാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ പേര്. ഇന്ത്യയുടെ പ്രധാനമന്ത്രിയായ ...

Widgets Magazine