അപർണ|
Last Modified തിങ്കള്‍, 30 ജൂലൈ 2018 (12:38 IST)
ഒടുവിൽ ‘അബ്രഹാമിന്റെ സന്തതികളുടെ’ അണിയറ പ്രവർത്തകർ തന്നെ അത് പുറത്തുവിട്ടു, മലയാളത്തിൽ ഏറ്റവും കൂടുതൽ
കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമയായി മാറിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികൾ. ഒരു തകര്‍പ്പന്‍ ഹിറ്റിന് വേണ്ട എല്ലാ ചേരുവകളും ഒരുപോലെ ചേർത്താണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.
ഷാജി പാടൂർ തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പികഴിഞ്ഞു. പടം മലയാളത്തിലെ വമ്പന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഗുഡ്വിൽ എന്റെർറ്റൈൻമെൻറ്സ് ആണ് കളക്ഷനെ കുറിച്ച് വിശദമായ വിവരം പുറത്തുവിട്ടത്.
നിർമ്മാതാക്കളുടെ സംഘടനയുടെ വിലക്കുള്ളതിനാൽ കളക്ഷൻ പുറത്തുവിടാൻ സാധിക്കില്ലെന്നും, എന്നാൽ പുലിമുരുകന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി അബ്രഹാം മാറിയെന്നുമായിരുന്നു നിർമ്മാതാക്കളായ ഗുഡ്വിൽ എന്റർടൈൻമെൻറ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വൈശാഖ്- മോഹൻലാൽ ടീമിലിറങ്ങിയ പുലിമുരുകനാണ് കളക്ഷന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 125 കോടിയിലധികമാണ് പുലിമുരുകൻ സ്വന്തമാക്കിയത്. 75 കോടിയിലധികം സ്വന്തമാക്കിയ മോഹൻലാലിന്റെ തന്നെ ദ്രശ്യം ആയിരുന്നു രണ്ടാമത്തെ സിനിമ. ഏതായാലും ഈ ചിത്രത്തെയാണ് മമ്മൂട്ടിച്ചിത്രം മറികടന്നിരിക്കുന്നത്.