വീട്ടിൽ അടങ്ങിയിരിക്കേണ്ട പെണ്ണുങ്ങൾ അഴിഞ്ഞാടുന്നതാണ് പീഡനത്തിന് കാരണം? - വൈറലായി സുരാജിന്റെ വാക്കുകൾ
സ്ത്രീകളെ സംരക്ഷിക്കേണ്ടവർ താടിയും മുടിയും വളർത്തി നടക്കുന്നു...
അപർണ|
Last Modified ചൊവ്വ, 8 മെയ് 2018 (09:29 IST)
നമ്മുടെ നാട്ടിൽ പീഡനങ്ങൾ കൂടി വരുന്നത് എന്തു കൊണ്ടാണ് ? അടങ്ങിയൊരുങ്ങി വീട്ടിൽ ഇരിക്കേണ്ട പെണ്ണുങ്ങൾ ഓരോരോ വേഷം കെട്ടലുമായി അഴിഞ്ഞാടി നടക്കുന്നത് കൊണ്ടല്ലേ? ഇവരെയൊക്കെ സംരക്ഷിക്കേണ്ട ആണുങ്ങൾ താടിയും മുടിയും വളർത്തി ആണേതാ പെണ്ണേതാ എന്ന് തിരിച്ചറിയാൻ പറ്റാത്ത കോലത്തിലല്ലേ നടക്കുന്നത്? - ആഭാസം എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ചോദിക്കുന്ന ചോദ്യമാണിത്.
ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഊരാളി എന്ന പ്രശസ്ത ബാൻഡ് ഈണം കൊടുത്തിരിക്കുന്ന ഗാനം കേരളത്തിൽ നടന്ന സമകാലികസാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒന്നാണ്. സാമൂഹിക വിമർശനമുൾക്കൊള്ളുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് സജി സുരേന്ദ്രനാഥാണ്.
ഗാനം ആലപിച്ചിരിക്കുന്നത് മാർട്ടിനാണ്. സുരാജ് വെഞ്ഞാറമ്മൂടും റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, അലെൻസിയർ, ശീതൾ ശ്യാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.