ആടുജീവിത്തിലെ അര്‍ബാബ്,ഒമാനി നടന്‍ ഇവിടെയുണ്ട്, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 13 ഏപ്രില്‍ 2024 (15:27 IST)
ആടുജീവിതം വിജയമായപ്പോള്‍ ചിത്രത്തില്‍ അര്‍ബാബായി വേഷമിട്ട ഒമാനി നടനെ തിരയുകയായിരുന്നു സോഷ്യല്‍ മീഡിയ. പ്രശസ്തനായ ഒമാനി നടന്‍ ഡോ.ത്വാലിബ് അല്‍ ബലൂഷി അര്‍ബാബായി വേഷമിട്ടത്. ഇദ്ദേഹം ആരായിരുന്നു എന്നും എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.ത്വാലിബിനെ പരിചയപ്പെടുത്തുന്ന വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. മലയാളത്തിന് പുറമേ ഇന്ത്യയിലെ മറ്റു ഭാഷകളിലും തനിക്ക് അഭിനയിക്കണമെന്ന് ആഗ്രഹവും അദ്ദേഹം പ്രകടിപ്പിക്കുന്നു. തനിക്ക് മുമ്പില്‍ വലിയൊരു ലോകം തുറന്നു കിടപ്പുണ്ട് എന്നാണ് പറയുന്നത് ത്വാലിബ് പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :