ബോളിവുഡ് താരം ആലിയ ഭട്ട് ആശുപത്രിയില്‍

കുന്നൂർ| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (18:32 IST)
ബോളിവുഡ് താരം ആലിയാ ഭട്ട് ആശുപത്രിയില്‍. ശകുന്‍ ഭട്രയുടെ കപ്പൂര്‍ ആന്റ് സണ്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. കടുത്ത തോള്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തന്റെ തോളിന് പരിക്കേറ്റെന്നും രണ്ടാഴ്ച്ചയ്ക്കകം സുഖം പ്രാപിക്കുമെന്നും താരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു.ജോലിത്തിരക്കുകള്‍ കുറയ്ക്കണമെന്നും എട്ട് ആഴ്ച്ചത്തേക്ക് ജിമ്മില്‍ പോകരുതെന്നും താരത്തോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ജിമ്മില്‍ വെച്ച് ആലിയയുടെ വിരലുകള്‍ക്ക് പരിക്കേറ്റിരുന്നു. ആറ് മാസത്തിന് ശേഷം നൃത്തം ചെയ്യുന്നതിനിടെയും താരത്തിന് പരിക്കേറ്റിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :