5 മാസം, അജിത്തിന്‍റെ പടം ചെയ്യാന്‍ അത്രയും മതി!

WEBDUNIA|
PRO
ഗൌതം വാസുദേവ് മേനോന് ഇന്ന്(ഫെബ് 25) ഒരു പ്രത്യേക ദിവസമാണ്. ഇന്ന് അദ്ദേഹത്തിന്‍റെ ജന്‍‌മദിനമാണ്. എന്നാല്‍ ഒരു ആശംസ നല്‍കാന്‍ പോലും കക്ഷിയെ കിട്ടാനില്ല. അതേ, ഗൌതം ഏതോ ഒരു വിദേശരാജ്യത്ത്(അമേരിക്കയിലാണെന്ന് അടുത്ത വൃത്തങ്ങള്‍) ഒരു തിരക്കഥയുടെ അവസാനവട്ട മിനുക്കുപണികളിലാണ്.

തല അജിത്തിനെ നായകനാക്കി ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് ആദ്യവാരം ആരംഭിക്കുകയാണ്. ആ സിനിമയുടെ തിരക്കഥ ഗൌതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി അവിടവിടെ ചില തിരുത്തലുകള്‍ ബാക്കിയുണ്ട്. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അഞ്ചുമാസം കൊണ്ട് അജിത് ചിത്രം പൂര്‍ത്തിയാക്കാനാണ് ഗൌതം മേനോന്‍ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രം പുറത്തിറക്കാനാണ് പരിപാടി. എ എം രത്നം നിര്‍മ്മിക്കുന്ന ഈ സിനിമയുടെ സംഗീതം അനിരുദ്ധ് ആണ് നിര്‍വഹിക്കുന്നത്.

അതേസമയം, ചിമ്പുവിനെ നായകനാക്കിയുള്ള പ്രണയചിത്രത്തിന്‍റെ കുറച്ചു രംഗങ്ങള്‍ കൂടി ഗൌതം മേനോന് പൂര്‍ത്തിയാക്കാന്‍ ബാക്കിയുണ്ട്. അത് അജിത് ചിത്രത്തിനിടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :