450 ഷോട്ടുകള്‍ കാണാതായി,എന്ത് ചെയ്യണമെന്നറിയാതെ നിന്ന സമയത്തെക്കുറിച്ച് 'ചന്ദ്രമുഖി 2' സംവിധായകന്
കെ ആര് അനൂപ്|
Last Modified തിങ്കള്‍, 25 സെപ്റ്റംബര്‍ 2023 (14:56 IST)
ആക്ഷന്‍ ഡ്രാമയായ 'ചന്ദ്രമുഖി 2'സെപ്തംബര്‍ 28 ന് തിയറ്ററുകളില്‍ എത്തും.രാഘവ ലോറന്‍സും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ പി.വാസു ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
സെപ്തംബര്‍ 15ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. സിനിമയ്ക്കായി നേരത്തെ ചിത്രീകരിച്ച 450 ഷോട്ടുകള്‍ കാണാതായ എന്നും ഇത് സിനിമയുടെ റിലീസ് വൈകാന്‍ കാരണമായി എന്നും അടുത്തിടെ ഒരു പത്രസമ്മേളനത്തില്‍ സംവിധായകന് പി.വാസു വെളിപ്പെടുത്തിയിരുന്നു.
ദൃശ്യങ്ങള്‍ നഷ്ടമായെന്നറിഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നെന്നും സംവിധായകന് പറഞ്ഞു.
150 ഓളം സാങ്കേതിക വിദഗ്ധര്‍ 4 ദിവസത്തോളം സിനിമയുടെ ഷോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തി. ഒടുവില്‍ ഷോട്ടുകള്‍ തിരികെ കിട്ടി.
കൃത്യസമയത്ത് എഡിറ്റിംഗ് ചെയ്യാന്‍ കഴിഞ്ഞില്ല, ഇത് കാരണമാണ് സിനിമയുടെ റിലീസ് വായിച്ചത്.