രാഘവ ലോറന്‍സിനൊപ്പം ക്ഷേത്രദര്‍ശനം നടത്തി നടി കങ്കണ റണാവത്ത്, ചിത്രങ്ങളും വീഡിയോയും വൈറല്‍
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (11:18 IST)
രാഘവ ലോറന്‍സിനൊപ്പം ക്ഷേത്രദര്‍ശനം നടത്തി നടി കങ്കണ റണാവത്ത്. ഹൈദരാബാദിലെ ശ്രീ പെദ്ദമ്മ തളി ക്ഷേത്രത്തിലാണ് താരങ്ങള്‍ എത്തിയത്. ചന്ദ്രമുഖി 2 റിലീസിനോട് അനുബന്ധിച്ച് പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് താരങ്ങള്‍. ഇരുവര്‍ക്കും ഒപ്പം അണിയറ പ്രവര്‍ത്തകരും ക്ഷേത്രത്തില്‍ എത്തിയിരുന്നു.
പ്രത്യേക പൂജകളിലും നടിയും സംഘവും പങ്കെടുത്തു. ക്ഷേത്രത്തിന്റെ മുന്നിലെത്തി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഉള്ള ഗ്രൂപ്പ് ഫോട്ടോ എടുത്താണ് കങ്കണ മടങ്ങിയത്.
ഇന്നലെയാണ് കങ്കണ ക്ഷേത്രദര്‍ശനം നടത്തിയത്. പിങ്ക് ചുരിദാറും പച്ച നിറത്തിലുള്ള ദുപ്പട്ടയുമാണ് നടിയുടെ വേഷം.
ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ആണ് ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 150 വര്‍ഷത്തോളം പഴക്കമുള്ളതാണ് ശ്രീ പെദ്ദമ്മ തള്ളി ക്ഷേത്രം.