രാത്രി 30 ml വോഡ്ക,മൂന്ന് ദിവസം പട്ടിണി,പൃഥ്വിക്ക് എഴുന്നേല്‍ക്കാന്‍ സഹായം വേണം,ആടുജീവിതം ഷൂട്ടിംഗ് വിശേഷങ്ങള്‍
Aadujeevitham
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (15:14 IST)
പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്റെ 16 വര്‍ഷത്തെ കഠിനാധ്വാനമാണ് ഈ സിനിമ. പോസിറ്റീവ് റിവ്യൂകള്‍ ലഭിച്ചതോടെ ബോക്‌സ് ഓഫീസില്‍ പല റെക്കോര്‍ഡുകളും തകരുമെന്ന് ഉറപ്പായി.നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ചെയ്ത് ബോഡി ട്രാന്‍സ്‌ഫോമേഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആദ്യം ശരീരഭാരം കൂട്ടിയ നടന്‍ പിന്നീട് അത് കുറച്ചു.
സിനിമയിലെ ചര്‍ച്ചയായ ആ രംഗത്തെ പറ്റി ഛായാഗ്രാഹകന്‍ സുനില്‍ കെഎസ് പറയുകയാണ്. മൂന്ന് ദിവസം പട്ടിണി കിടന്ന നടന്‍ ഉച്ചമുതല്‍ വെള്ളം പോലും കുടിക്കാതെ താരം രാത്രി 30 ml വോഡ്ക കൂടി കഴിച്ച ശേഷമാണ് പിറ്റേന്ന് ഉച്ചയ്ക്ക് ചിത്രീകരണത്തിനായി പൃഥ്വി എത്തിയത് എന്നാണ് സുനില്‍ കെ. എസ് പറയുന്നു.
സുനിലിന്റെ വാക്കുകളിലേക്ക്
''ഓരോ ഷോട്ടിനും സമയമുണ്ട്. ആ സമയത്ത് മാത്രമേ ഷോട്ട് എടുക്കുകയൊളളൂ. പൃഥ്വിരാജ് മൂന്ന് ദിവസമായി ഫാസ്റ്റിങ് ആണ്. തലേ ദിവസം ഉച്ചമുതല്‍ വെള്ളം കുടിച്ചിട്ടില്ല, രാത്രി 30 ml വോഡ്ക കൂടെ കൊടുത്തു. അതുകൂടെ കൊടുത്തു കഴിഞ്ഞപ്പോള്‍ ശരീരത്തിലെ മുഴുവന്‍ ജലാംശവും വറ്റി ഡീഹൈഡ്രേറ്റഡ് ആവും.ഷോട്ടിന് വേണ്ടി പൃഥ്വിരാജിനെ ചെയറില്‍ കൊണ്ടുവന്നിരുത്തി ഷോട്ട് എടുത്ത് അതുപോലെ തിരിച്ചുകൊണ്ടാക്കും. ഷോട്ട് കഴിഞ്ഞ് ഇരുന്നാല്‍ പൃഥ്വിക്ക് എഴുന്നേല്‍ക്കാനായി ആരുടെയെങ്കിലും സഹായം വേണമായിരുന്നു. അത്രയും ഡ്രൈന്‍ഡ് ആയിരുന്നു പൃഥ്വിരാജ്. അന്നത്തെ ദിവസം ആ ഷോട്ട് മാത്രമേയൊളളൂ.'' -സുനില്‍ കെ. എസ് പറഞ്ഞു.