പേരറിയാതെ അഭിനയിച്ച് ബേസില്‍, ഒടുവില്‍ സംവിധായകന്റെ ചോദ്യം, 'വര്‍ഷങ്ങള്‍ക്കുശേഷം'സെറ്റിലെ കോമഡി സീന്‍, വിനീത് ശ്രീനിവാസന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (12:56 IST)
മലയാളത്തിന്റെ യുവതാരനിര ഒന്നിക്കുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്കുശേഷം റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി,ബേസില്‍ ജോസഫ് ഉള്‍പ്പെടെയുള്ള താരനിര ആണിനിരക്കുന്നു. വിനീതിന്റെ സംവിധാന സഹായിയായി സിനിമയിലെത്തി സ്വതന്ത്ര സംവിധായകനായും നടനായും മലയാള സിനിമയില്‍ ബേസില്‍ ജോസഫ് നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ കഥാപാത്രത്തിന്റെ പേര് പോലും ചോദിക്കാതെ സിനിമയില്‍ വന്ന അഭിനയിച്ച ബേസിലുമായി ഉണ്ടായ സെറ്റിലെ ഒരു കോമഡി സീന്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.

'ബേസിയുടെ കോമഡി എന്തെന്നുവെച്ചാല്‍ അവന്‍ ഷൂട്ടിന് വന്നു. ഷൂട്ട് ചെയ്തു. ആദ്യദിവസം വന്ന് ഷൂട്ട് ചെയ്ത് വൈകുന്നേരം ആയപ്പോഴേക്കും ഞാന്‍ അവനോട് ചോദിച്ചു നിന്റെ ക്യാരക്ടറിന്റെ പേര് അറിയാമോ എന്ന്. എന്താ എന്റെ ക്യാരക്ടറിന്റെ പേര് എന്നായിരുന്നു ബേസിയുടെ മറുപടി. അഭിനയിച്ച് വൈകുന്നേരം ആയപ്പോഴാണ് അവന്‍ പേര് തന്നെ അറിയുന്നത്',- ശ്രീനിവാസന്‍ പറഞ്ഞു

പ്രണവ്, ധ്യാന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് ഇതില്‍ കാഴ്ചവെച്ചിരിക്കുന്നതെങ്കിലും, അതിഥി വേഷം ചെയ്ത നിവിന്‍ പോളി തന്റെ സീനുകളില്‍ ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് അജു വര്‍ഗീസ് പറഞ്ഞു. നിവിന്‍ പോളിയുടെ കുറെ സീനുകള്‍ താന്‍ കണ്ടെന്നും ഒരു നിവിന്‍ പോളി ഷോ കാണാമെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ന്നു. ധ്യാന്‍ ശ്രീനിവാസന്‍ തന്റെ കരിയറിലെ ബെസ്റ്റ് പെര്‍ഫോമന്‍സ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്ന് കൂടി നടന്‍ പറഞ്ഞു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :