250 കോടിയുടെ സംഘമിത്ര, ശ്രുതിഹാസന്‍ പുറത്തായി; പകരം നയന്‍‌താര!

Sangamitra, Nayantara, Shruthihasan, Sunder C, A R Rahman, Sohan Roy, Sabu Cyril, സംഘമിത്ര, നയന്‍‌താര, ശ്രുതി ഹാസന്‍, സുന്ദര്‍, എ ആര്‍ റഹ്‌മാന്‍, സോഹന്‍‌റോയ്, സാബു സിറിള്‍
BIJU| Last Updated: ചൊവ്വ, 6 ജൂണ്‍ 2017 (20:13 IST)
സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രമായ ‘സംഘമിത്ര’യില്‍ നിന്ന് ശ്രുതിഹാസന്‍ പുറത്തായത് കഴിഞ്ഞവാരം വലിയ വാര്‍ത്തയായിരുന്നു. പല കാരണങ്ങളാണ് ഈ പുറത്താകലിന് അന്ന് പറഞ്ഞുകേട്ടത്. എന്നാല്‍ ഇന്ന് അതിനേക്കാള്‍ വലിയ വാര്‍ത്ത വന്നിരിക്കുന്നു. ശ്രുതിഹാസന് പകരം നയന്‍‌താര സംഘമിത്രയില്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കും!

ജയം രവിയും ആര്യയും നായകന്‍‌മാരാകുന്ന സിനിമയ്ക്ക് 250 കോടിയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. എട്ടാം നൂറ്റാണ്ടില്‍ നടക്കുന്ന കഥയില്‍ ഒരു രാജ്യത്തെ നയിക്കുന്ന രാജകുമാരിയായ സംഘമിത്രയായാണ് നയന്‍‌താര അഭിനയിക്കുന്നത്.

എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ പ്രൊജക്ട് ഡിസൈനര്‍ സാബു സിറിളാണ്. ഓഗസ്റ്റില്‍ സംഘമിത്രയുടെ ചിത്രീകരണം ആരംഭിക്കും.

ഉള്ളത്തൈ അള്ളിത്താ, അരുണാചലം, അന്‍‌പേ ശിവം, കലകലപ്പ്, തീയാ വേല സെയ്യണം കുമാറ്, അരണ്‍‌മനൈ തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ സംവിധായകനാണ് സുന്ദര്‍ സി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :