21 പട്ടികളോടൊപ്പം ദിലീപിന്റെ നൃത്തം!!!, റിംഗ് മാസ്റ്റര്‍ സംഭവമാകുമോ?

WEBDUNIA|
PRO
ജനപ്രിയനായകന്‍ ദിലീപിന്റെ കഴിഞ്ഞചിത്രങ്ങളെല്ലാം തകര്‍പ്പന്‍ വിജയങ്ങളായിരുന്നു. കുടുംബപ്രേക്ഷകര്‍ ആ സിനിമകളെ കൈനീട്ടി ഏറ്റുവാങ്ങി. സിഐഡി മൂസ തുടങ്ങി കുട്ടികളെയും മുതിര്‍ന്നവരെയും ഒരേപോലെ രസിപ്പിക്കുന്ന നിരവധി സിനിമളാണ് ദിലീപിനുള്ളത്.

ഈ ഒരു നിരയിലേക്കെത്തുകയാണ് ദിലീപ്‌ നായകനാകുന്ന റിംഗ്‌ മാസ്‌റ്റര്‍. ഈ ചിത്രത്തില്‍ 21 ഓളം പട്ടികള്‍ക്കൊപ്പം ദിലീപ് നൃത്തം ചെയ്യുന്ന രംഗങ്ങളും ഉണ്ടത്രെയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലെ റാഫി സ്വതന്ത്രമായി തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദിലീപിനോടൊപ്പം രണ്ടു പട്ടികളും മുഴുനീള രംഗങ്ങളില്‍ അഭിനയിക്കുന്നു എന്നതാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത. സിഐഡി മൂസയിലും അര്‍‌ജുന്‍ എന്ന നായ ദിലീപിനൊപ്പം സജീവസാന്നിധ്യമായിരുന്നു.

വൈശാഖ രാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലെ ഡിഡി. റിട്രീറ്റില്‍ നടക്കുകയാണ്.
രണ്ടു നായികമാരുടെ സാന്നിധ്യവും ഈ ചിത്രത്തിനുണ്ട്‌. ഹണിറോസും കീര്‍ത്തിസുരേഷുമാണ്‌ നായികമാര്‍. ഗീതാഞ്‌ജലിക്കു ശേഷം കീര്‍ത്തി സുരേഷ്‌ അഭിനയിക്കുന്ന ചിത്രംകൂടിയാണിത്‌.

കലാഭവന്‍ ഷാജോണ്‍ ദിലീപ് കൂട്ടുകെട്ട് ചിത്രത്തിന്റെ പ്രത്യേകതയാ‍ണ് കൂടാതെ സുരാജ്‌ വെഞ്ഞാറമ്മൂട്‌, മോഹന്‍ ജോസ്‌, ഗിന്നസ്‌ പക്രു, സാജു കൊടിയന്‍, അജു വര്‍ഗീസ്‌ തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :