കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 17 ജൂണ്‍ 2021 (12:09 IST)
സിനിമ പ്രേമികള്‍ ഇന്നും പുതുമയോടെ കാണുന്ന ചിത്രങ്ങളില്‍ ഒന്നാണ് അന്യന്‍. 2005 ജൂണ്‍ 17 നാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. സിനിമയുടെ 16 വാര്‍ഷികം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമയ്ക്ക് രണ്ടാംഭാഗം ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.
എസ്. ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോളിവുഡ് റീമേക്കും ഒരുങ്ങുകയാണ്. അഭിഭാഷകനായ അംബി ഫാഷന്‍ മോഡല്‍ റെമോ, കൊലപാതകിയായ അന്യന്‍ തുടങ്ങിയ കഥാപാത്രങ്ങളായി വിക്രം ജീവിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ടാകും.വിവേക്, പ്രകാശ് രാജ്, നെടുമുടി വേണു, നാസര്‍,സദ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.ഷങ്കറും സുജാത രംഗരാജനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.