വിൻഡോസ് 10 ഒ‌ എസ് 2025 വരെ മാത്രം! വിൻഡോസ് 11 വരുന്നു?

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (14:30 IST)
ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് വിൻഡോസ്. ഇനി ഒരു പുതിയ പതിപ്പ് ഉണ്ടാകില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിൻഡോസ് തങ്ങളുടെ അവസാന ഒ എസ് ആയ വിൻഡോസ് 10 അവതരിപ്പിച്ചത്. ഇപ്പോളിതാ വീണ്ടും പുതിയൊരു വിന്‍ഡോസ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ഈ പുതിയ വിന്‍ഡോസ് പതിപ്പ് വന്നുകഴിഞ്ഞാല്‍ 2025-ല്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിന്‍ഡോസ് 10 പതിപ്പിനുള്ള സാങ്കേതിക പിന്തുണ മൈക്രോസോഫ്‌റ്റ് അവസാനിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.കമ്പനിയുടെ ഇ.ഒ.എല്‍. (എന്റ് ഓഫ് ലൈഫ്) പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കി എക്‌സ്ട്രീം ടെക്ക് എന്ന വെബ്‌സൈറ്റാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

2025 ഒക്ടോബര്‍ 14-ന് വിന്‍ഡോസ് 10 ഹോം, പ്രോ പതിപ്പുകളുടെ സേവനം അവസാനിപ്പിക്കുമെന്നാണ് കമ്പനിയുടെ എന്റ് ഓഫ് ലൈഫ് പേജിൽ പറയുന്നത്. 2015-ല്‍ തന്നെ വിന്‍ഡോസ് 10 എന്നത് ഒരു ദീര്‍ഘകാല പരിപാടിയല്ല എന്ന് കമ്പനി തീരുമാനിച്ചിരുന്നുവെന്ന സൂചനയാണ് ഇത് നൽകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :