10 മിനിറ്റേ ഉള്ളെങ്കിലും നായകന്‍ മമ്മൂട്ടി തന്നെ!

വ്യാഴം, 16 ഫെബ്രുവരി 2017 (09:46 IST)

Widgets Magazine
Mammootty, Mohanlal, Shyam Dhar, Dileep, Modi, Sasikala, മമ്മൂട്ടി, മോഹന്‍ലാല്‍, ശ്യാംധര്‍, ദിലീപ്, മോദി, ശശികല

ചെറിയ ചെറിയ വേഷങ്ങളിലൂടെ നായകസ്ഥാനത്തെത്തിയ നടനാണ് മമ്മൂട്ടി. എന്നാല്‍ നായകനായ ശേഷം, ഒരു തിരിച്ചുപോക്ക് മമ്മൂട്ടിക്കുണ്ടായിട്ടില്ല. അദ്ദേഹം മലയാളിയുടെ നായകസങ്കല്‍പ്പത്തിന് ഏറ്റവും പൂര്‍ണത നല്‍കിയ നടനാണ്. അതുകൊണ്ടുതന്നെ സ്നേഹസമ്പന്നനായ കുടുംബനാഥനായും വല്യേട്ടനായും രോഷാകുലനായ യുവാവായും പൊലീസ് ഉദ്യോഗസ്ഥനായും കളക്ടറായും അഭിഭാഷകനായും രാഷ്ട്രീയനേതാവായും പ്രണയനായകനായും ഗുണ്ടയായും അധോലോക നായകനായും കള്ളനായും കാര്യസ്ഥനായും മമ്മൂട്ടി നിറഞ്ഞുനില്‍ക്കുന്നു. 
 
മമ്മൂട്ടി ഇനിയെത്രകാലം നായകനായി തുടരും എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, അദ്ദേഹത്തിന് ഇഷ്ടമുള്ള കാലം വരെ. മമ്മൂട്ടി ആഗ്രഹിക്കുന്ന കാലം വരെ അദ്ദേഹത്തിന്‍റെ സിനിമകളില്‍ അദ്ദേഹം തന്നെയായിരിക്കും നായകന്‍. അത് 90 വയസുള്ള കഥാപാത്രമായാലും. അടുത്തിടെ മമ്മൂട്ടി പറഞ്ഞിട്ടുണ്ട് - “ഇപ്പോള്‍ നായകനിരയിലുള്ള ആരുടെയും അച്ഛനായി ഞാന്‍ അഭിനയിക്കാം. പക്ഷേ ഞാനായിരിക്കും നായകന്‍”.
 
പ്രായമേറുന്തോറും മമ്മൂട്ടിയുടെ തിളക്കം കൂടുകയാണ്. പഴക്കം ചെല്ലുന്തോറും വീഞ്ഞിന് മധുരവും വീര്യവുമേറുന്നതുപോലെ. മമ്മൂട്ടിച്ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്നു. ഈ വര്‍ഷത്തെ അവതാരങ്ങള്‍ക്കായി പ്രേക്ഷകര്‍ മനസില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു. പുത്തന്‍‌പണവും ഗ്രേറ്റ് ഫാദറും ശ്യാംധര്‍ ചിത്രവുമെല്ലാം എന്ത് അത്ഭുതങ്ങളാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

എസ് എഫ് ഐക്കാരുടെ മേൽ ഒരു തുള്ളി ചോര പൊടിഞ്ഞാൽ, നിങ്ങൾ തീർന്നു! ; രൂപേഷ് പീതാംബരന് ഭീഷണി

ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ രണ്ടാം ...

news

ധ്രുവങ്കള്‍ 16 ഞെട്ടിച്ചു, കാര്‍ത്തിക് നരേന് മമ്മൂട്ടിയുടെ ഡേറ്റ്? !

തമിഴകമാകെ ഇപ്പോള്‍ ധ്രുവങ്കള്‍ 16 തരംഗമാണ്. 21 വയസുള്ള ഒരു സംവിധായകന്‍ തമിഴ് ...

news

സുരേഷ്ഗോപി ഓടിച്ച കുതിരയും മമ്മൂട്ടിയും!

മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ആര്‍ക്കാണ് ...

news

ദിലീപ് ആഗ്രഹിക്കുന്നു, ഒരു വമ്പന്‍ ഹിറ്റ്; അതിന് വഴി ഇതേയുള്ളൂ.... !

ദിലീപിന് ഇപ്പോള്‍ ഒരു പണം‌വാരിപ്പടം വേണം. 2015ല്‍ ‘2 കണ്‍‌ട്രീസ്’ കഴിഞ്ഞ് അത്രയും മികച്ച ...

Widgets Magazine