മോഹൻലാൽ ഒരു സംഭവം തന്നെ! സാധാരണക്കാരനായി ലോഡിങ്ങിൽ സഹായിച്ച് പുലിമുരുകൻ

പുലിമുരുകൻ ലൊക്കേഷനിൽ ലോഡിങ്ങുകാരനായി മോഹൻലാൽ

aparna shaji| Last Modified ബുധന്‍, 15 ഫെബ്രുവരി 2017 (09:32 IST)
മലയാള സിനിമയ്ക്കും നൂറ് കോടി ക്ലബിൽ കയറാൻ കഴിയും എന്ന് കാണിച്ച് തന്ന സിനിമയാണ് പുലിമുരുകൻ. അതുവരെയുണ്ടായിരുന്ന എല്ലാ റെക്കോർഡുകളും തകർത്ത് മുന്നേറിയ മറ്റ് മലയാള സിനിമകളിൽ നിന്നും ഒരുപാട് മുന്നിലാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലെ പ്രധാന ചർച്ചാ വിഷയം.

പുലിമുരുകന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് വനത്തിനുള്ളിലാണല്ലോ?. വനത്തിനുള്ളിലെ ലൊക്കേഷനിൽ നിന്നും സാധനങ്ങൾ വാഹനത്തിലേക്ക് കയറ്റുന്ന വീഡിയോ ആണ് ഇപ്പോഴത്തെ ചർച്ച. യൂണിറ്റ് അംഗങ്ങൾക്കൊപ്പം മോഹൻലാലും സാധനങ്ങൾ കയറ്റുന്നതിനായി ഇവരെ സഹായിക്കുന്നുണ്ട്. ക്രയിന്റെ പിന്നിലിടുന്ന വെയ്റ്റ് എടുക്കാനാണ് ഇവരെ സഹായിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :