Widgets Magazine
Widgets Magazine

‘ന്യൂഡെല്‍ഹി ഡയറി’ - മമ്മൂട്ടി വീണ്ടും ജി കെ!

ശനി, 11 ഫെബ്രുവരി 2017 (15:44 IST)

Widgets Magazine

ജി കെ.
ജി കൃഷ്ണമൂര്‍ത്തി.
ന്യൂഡല്‍ഹി ഡയറി ചീഫ് എഡിറ്റര്‍.
വിശ്വനാഥ് എന്ന പേരില്‍ എപ്പോഴും എക്സ്ക്ലുസീവ് ന്യൂസുകള്‍ വായനക്കാര്‍ക്ക് നല്‍കുന്ന സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍. ഇതിന്‍റെയെല്ലാം മറവില്‍ പകയോടെ മരണങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ക്രിമിനല്‍ മൈന്‍ഡ്.
 
മമ്മൂട്ടി എന്ന നടന്‍റെ ഏറ്റവും പവര്‍ഫുളായ കൊമേഴ്സ്യല്‍ അവതാരം - ജി കൃഷ്ണമൂര്‍ത്തി വീണ്ടും എത്തുമോ? ന്യൂഡല്‍ഹിക്ക് ഒരു രണ്ടാം ഭാഗം ആലോചിച്ചിരുന്നു ജോഷി. അമേരിക്കയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്യാന്‍ ആലോചിച്ചത്. ഇതിനായി ജോഷിയും ഡെന്നിസ് ജോസഫും അമേരിക്ക സന്ദര്‍ശിക്കുകപോലും ചെയ്തിരുന്നു.
 
‘സംഘം’ എന്ന സിനിമ മെഗാഹിറ്റായ സമയത്താണ് ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗത്തിനായുള്ള ആലോചന നടത്തിയത്. നിര്‍മ്മാതാവ് കെ ആര്‍ ജി ഈ സിനിമയുടെ തിരക്കഥയെഴുതാന്‍ ഡെന്നിസ് ജോസഫിന് അഡ്വാന്‍സും നല്‍കിയിരുന്നു.
 
എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഇതുവരെയും ന്യൂഡല്‍ഹിയുടെ രണ്ടാം ഭാഗം സംഭവിച്ചില്ല. ഇനിയെങ്കിലും അങ്ങനെ ഒരാലോചന ജോഷിയോ ഡെന്നിസോ മമ്മൂട്ടിയോ നടത്തട്ടെ എന്നാഗ്രഹിക്കുകയാണ് ന്യൂഡല്‍ഹിയുടെ ആരാധകര്‍.
 
‘ന്യൂഡെല്‍ഹി’ 1987 ജൂലൈ 24നാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയെ തകര്‍ച്ചയില്‍ നിന്ന് മെഗാസ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു ന്യൂ ഡെല്‍ഹി. മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നാലു ചിത്രങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നു നില്‍ക്കുന്ന സമയം. ഇര്‍വിങ് വാലസിന്‍റെ ‘ഓള്‍മൈറ്റി’ എന്ന നോവലിനെ ആധാരമാക്കി ഡെന്നിസ് ജോസഫ് ഒരു തിരക്കഥയെഴുതി - ന്യൂ ഡെല്‍ഹി. മമ്മൂട്ടിയെ നായകനാക്കി ഈ സിനിമയെടുക്കണമെന്നായിരുന്നു ജോഷിയുടെയും ഡെന്നിസ് ജോസഫിന്‍റെയും ആഗ്രഹം. എന്നാല്‍ പലരും എതിര്‍ത്തു - ‘പൊട്ടിപ്പൊളിഞ്ഞു നില്‍ക്കുന്ന ഈ നടനെ നായകനാക്കിയാല്‍ സിനിമ ആരുകാണും?’ എന്നായിരുന്നു അവരുടെ ചോദ്യം.
 
എന്നാല്‍ നിര്‍മ്മാതാവ് ജൂബിലി ജോയി റിസ്കെടുക്കാന്‍ തയ്യാറായി. ജി കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രമായി മമ്മൂട്ടിയെ തന്നെ അഭിനയിപ്പിച്ച് 17 ദിവസം കൊണ്ട് സിനിമ പൂര്‍ത്തിയാക്കി. 29 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്‍റെ മൊത്തം നിര്‍മ്മാണച്ചെലവ്. ന്യൂ ഡെല്‍ഹിയുടെ റിലീസിനെ സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി. സ്റ്റാര്‍വാല്യു ഇല്ലാത്ത ഒരു നടന്‍റെ സിനിമ മറ്റ് നല്ല ചിത്രങ്ങളുടെ കൂടെ റിലീസ് ചെയ്യേണ്ടതില്ലെന്നായിരുന്നു സിനിമാ പണ്ഡിതരുടെ അഭിപ്രായം. എന്തായാലും അവിടെയും ജൂബിലി ജോയി ധൈര്യം കാട്ടി. 1987 ജൂലൈ 24ന് ‘ന്യൂ ഡെല്‍ഹി’ റിലീസ് ചെയ്തു.
 
പിന്നീടുണ്ടായത് ചരിത്രം. ന്യൂ ഡെല്‍ഹിക്ക് ഒപ്പമിറങ്ങിയ ചിത്രങ്ങളൊക്കെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടിയില്‍ തിരികെ കയറിയപ്പോള്‍ ന്യൂ ഡെല്‍ഹി മലയാളക്കരയില്‍ കൊടുങ്കാറ്റായി മാറി. ‘ജികെ’ തരംഗമായി. സ്വന്തമായി സ്റ്റണ്ട് രംഗങ്ങളില്ലാത്ത, ഒരു കാലിനും ഒരു കൈയ്ക്കും സ്വാധീനമില്ലാത്ത നായകന്‍റെ ഹീറോയിസം മലയാള പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തു. മലയാള സിനിമയില്‍ ട്രെന്‍ഡ് സെറ്ററായ സിനിമ ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. റീമേക്ക് അവകാശം വിറ്റതുവഴി മാത്രം 42 ലക്ഷം രൂപയാണ് അന്ന് ലഭിച്ചത്. 
 
അത്തവണത്തെ ദേശീയ അവാര്‍ഡിന് അവസാന റൌണ്ടില്‍ കമലഹാസന്‍ ‘നായകന്‍’ എന്ന ചിത്രവുമായി മുന്നേറിയപ്പോള്‍ എതിര്‍ക്കാനുണ്ടായിരുന്നത് മമ്മൂട്ടിയുടെ ന്യൂ ഡെല്‍‌ഹിയായിരുന്നു. കമല്‍ മികച്ച നടനായി മാറിയെങ്കിലും ദേശീയ തലത്തില്‍ മമ്മൂട്ടിയുടെ ‘ജി കെ’ എന്ന കഥാപാത്രം പ്രകീര്‍ത്തിക്കപ്പെട്ടു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മലയാളത്തിലെ ഇഷ്ട നടൻ മമ്മൂട്ടിയാണ്, സംശയമില്ലാതെ തമന്ന പറഞ്ഞു!

തമിഴിൽ മാത്രമല്ല, തെലുങ്കിലും കന്നടയിലും ബോളിവുഡിലും ഒരെപോലെ മിന്നുന്ന താരമാണ്.തമന്ന ...

news

റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് ഡേവിഡ് നൈനാന്‍, 24 മണിക്കൂറിനുള്ളിൽ ടീസർ കണ്ടത് 30 ലക്ഷം ആളുകൾ!

ഫസ്റ്റ്‌ലുക്കിലും മോഷന്‍ പോസ്റ്ററിലുമൊക്കെ പ്രേക്ഷകപ്രീതി ഉയര്‍ത്തിയ ചിത്രമാണ് ...

news

തിരക്കഥ കേട്ടതും മമ്മൂട്ടി പറഞ്ഞു 'ഓകേ'!

തിരക്കഥ കേട്ടയുടൻ മമ്മൂട്ടി ഓകെ പറഞ്ഞ സിനിമകൾ ഒരുപാടുണ്ട്. അതിൽ ഒന്നാണ് ശ്യാംധർ സംവിധാനം ...

news

അന്ന് മോഹന്‍ലാലിന് വേണ്ടി കാത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?

ചില സംവിധായകരുണ്ട്. സൂപ്പര്‍താരങ്ങള്‍ ഡേറ്റ് തന്നാല്‍ മാത്രമേ അവര്‍ സിനിമ ചെയ്യുകയുള്ളൂ. ...

Widgets Magazine Widgets Magazine Widgets Magazine