‘നയന്‍താരയെ കണ്ടുമുട്ടിയത് കൊണ്ട് മാത്രം സംഭവിച്ചതാണ് അത്’: വെളിപ്പെടുത്തലുമായി ഗോപി നൈനാര്‍

വെള്ളി, 10 നവം‌ബര്‍ 2017 (15:23 IST)

തെന്നിന്ത്യന്‍ താരറാണി നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ അരം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഗോപി നൈനാര്‍ സംവിധനം ചെയുന്ന ചിത്രത്തില്‍ ജില്ലാ കല്കടറായാണ് താരം വേഷമിടുന്നത്. 
ഇത്തരമൊരു വേഷത്തില്‍ നയന്‍ താര ആദ്യമായാണ് എത്തുന്നത്. 
 
രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഗ്രാമത്തിലെത്തുന്ന കലക്ടര്‍ അവിടെയുള്ള ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം.
 
ചിത്രത്തിന്റെ തിരക്കഥയുമായി നയന്‍താരയെ സമീപിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ ഗോപി നൈനാര്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 
 
തിരക്കഥയുമായി നിരവധി നിര്‍മ്മാതാക്കളെ സമീപിച്ചിരുന്നുവെങ്കിലും അവരാരും ഈ ചിത്രം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. പുതിയ ചിത്രത്തിന് നിര്‍മ്മാതാവിനെ കിട്ടാത്ത വിഷമത്തിലിരിക്കുന്നതിനിടയിലാണ് നയന്‍താരയെ കണ്ടുമുട്ടിയത്. 
 
പലരും ഒഴിവാക്കിയ ചിത്രത്തിന് വീണ്ടും ജീവന്‍ വെച്ചത് അങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചിത്രത്തിന്‍റെ കഥ കേട്ടയുടന്‍ തന്നെ താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നു. എന്നാല്‍ നയന്‍താര കഥ കേട്ട് വെറും അഞ്ച് മിനിറ്റ് കൊണ്ട് സമ്മതം തന്നിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാലിന്‍റെ ‘കിലുക്ക’ത്തോട് ഏറ്റുമുട്ടി, ആ മമ്മൂട്ടിച്ചിത്രം തകര്‍ന്നടിഞ്ഞു!

1990ലാണ് മമ്മൂട്ടിയുടെ മെഗാഹിറ്റ് സിനിമ സാമ്രാജ്യം പുറത്തിറങ്ങുന്നത്. ഇന്ത്യന്‍ ...

news

വില്ലനില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ബി ഉണ്ണികൃഷ്ണന്‍ കളം മാറുന്നു; അടുത്ത പടത്തില്‍ നായകന്‍ മോഹന്‍ലാല്‍ അല്ല, സുരാജ്!

മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ...

news

സൂക്ഷിച്ച് നോക്കേണ്ടാ... ഇത് ഐശ്വര്യയല്ല !

ഒരാളെപ്പോലെ ഒന്‍പതുപേരുണ്ടെന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയല്ല. ഇത്തരം പ്രയോഗങ്ങള്‍ ...

news

തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി നമിത വിവാഹിതയാകുന്നു!

ഗ്ലാമര്‍ വേഷങ്ങളിലും ഐറ്റം ഡാന്‍സുകളിലൂടെയും തിളങ്ങി നില്‍ക്കുന്ന തെന്നിന്ത്യന്‍ നടിയാണ് ...