‘അച്ഛന്‍ മകളെ തേടുന്നു’ എന്നുപറഞ്ഞു, അതോടെ പൃഥ്വിക്ക് ആകാംക്ഷയായി!

വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (17:12 IST)

Adam Joan, Prithviraj, Adam, Jinu Abraham, Bhavana, ആദം ജൊവാന്‍, ആദം, പൃഥ്വിരാജ്, ജിനു ഏബ്രഹാം, ഭാവന

മലയാള സിനിമയില്‍ പൃഥ്വിരാജ് എന്ന നടന്‍ എന്തുകൊണ്ടും വ്യത്യസ്തനാണ്. ശക്തമായ നിലപാടുകള്‍, ശക്തമായ സിനിമകള്‍ ഇതൊക്കെ പൃഥ്വിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്നു.
 
ഓണച്ചിത്രങ്ങളില്‍ ‘ആദം ജൊവാന്‍’ മറ്റ് ചിത്രങ്ങളെ ബഹുദൂരം പിന്നിലാക്കി വിജയം കണ്ടു. ജിനു ഏബ്രഹാം സംവിധാനം ചെയ്ത സിനിമയ്ക്ക് മലയളത്തില്‍ പൂര്‍വമാതൃകകള്‍ ഇല്ലായിരുന്നു. എങ്കിലും പൃഥ്വി അത് മനസിലാക്കുകയും ആ സിനിമയുടെ ഭാഗമായി കൂടെ നില്‍ക്കുകയും ചെയ്തു.
 
“എന്ത് കഥയും അദ്ദേഹത്തോട് പറയാം. ക്ഷമയോടെ കേട്ടിരിക്കും. ചേരുന്നതല്ലെന്ന് തോന്നിയാല്‍ ബഹുമാനത്തോടെ നിരസിക്കും. പുതിയ കാര്യങ്ങളും ആശയങ്ങളും ധൈര്യത്തോടെ അദ്ദേഹത്തോട് അവതരിപ്പിക്കാം. ഈ ചിത്രം തന്നെ ‘അച്ഛന്‍ മകളെ തേടുന്നു’ എന്ന പശ്ചാത്തലത്തിലുള്ളതാണെന്ന് മാത്രമാണ് പറഞ്ഞത്. എന്നിട്ടും അതിന്‍റെ കഥ കേള്‍ക്കാന്‍ അദ്ദേഹത്തിന് ആകാംക്ഷയായിരുന്നു” - മനോരമ ഓണ്‍ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ ജിനു ഏബ്രഹാം വെളിപ്പെടുത്തി.
 
പൃഥ്വിയുടെ തകര്‍പ്പന്‍ പ്രകടനവും വ്യത്യസ്തമായ കഥയും ട്രീറ്റുമെന്‍റും ജിത്തു ദാമോദറിന്‍റെ ഗംഭീര ഛായാഗ്രഹണവുമെല്ലാം ചേര്‍ന്നാണ് ‘ആദം’ വലിയ ഹിറ്റാക്കിമാറ്റിയത്. സ്കോട്‌ലന്‍റ് പശ്ചാത്തലത്തിലുള്ള സിനിമയ്ക്ക് ജിനു ഏബ്രഹാം തന്നെയാണ് തിരക്കഥയെഴുതിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഗ്രേറ്റ്ഫാദര്‍ മമ്മൂട്ടിക്ക് നല്‍കിയ ഹനീഫ് അദേനി ഇനി ദുല്‍ക്കറിനെ പൊലീസാക്കും, ഒരു മരണമാസ് പടം; കൂടുതല്‍ വിവരങ്ങള്‍ ഇതാ

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായിരുന്നു ദി ഗ്രേറ്റ്ഫാദര്‍. ഹനീഫ് അദേനി ...

news

മലയാള സിനിമയില്‍ എന്നെ ഒതുക്കാന്‍ ശ്രമം നടക്കുന്നു; വെളിപ്പെടുത്തലുമായി യുവനടി

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം പുറത്തു വന്നപ്പോള്‍ മലയാള സിനിമ മേഖലയില്‍ ...

news

ദുല്‍ഖറിനെയും കാത്ത് ഇമ്രാന്‍ ഹാഷ്മിയുടെ നായിക !

മലയാള സിനിമയിലെ താരമായ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് പ്രവേശിക്കുന്നുവെന്ന് ...

news

എന്റെ ജീവിതം തകര്‍ത്തത് ഐശ്വര്യ റായ് ആണ്: വെളിപ്പെടുത്തലുമായി യുവനടന്‍

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ...

Widgets Magazine