വൈശാഖും മമ്മൂട്ടിയും റെഡി, പക്ഷേ ടോമിച്ചൻ തയ്യാറല്ല? രാജ 2 വരില്ല!

ബുധന്‍, 12 ഏപ്രില്‍ 2017 (14:29 IST)

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് രാജ 2. മലയാളത്തിൽ പല റെക്കോർഡുകളും മാറ്റിയെഴുതിയ പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണ ഘടകം. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ മമ്മൂട്ടി ആരാധകരെ ധർമ്മസങ്കടത്തിലാക്കിയിരിക്കുകയാണ്.
 
പോക്കിരി രാജയുടെ രണ്ടാം ഭാഗമായ രാജ 2 നിര്‍മിയ്ക്കാന്‍ ടോമിച്ചന്‍ മുളകുപാടം തയ്യാറല്ലത്രെ. ചിത്രം നിര്‍മിയ്ക്കുന്നതില്‍ നിന്ന് ടോമിച്ചന്‍ പിന്മാറിയതു കാരണം ഉപേക്ഷിച്ചു എന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍. മലയാളത്തിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായി ഉയരുന്ന രാജ 2 പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന്‍ തന്നെ നിര്‍മിയ്ക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. 
 
പ്രഖ്യാപിച്ചതില്‍ പിന്നെ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. തിരക്കഥാ എഴുത്തിന്റെ തിരക്കിലാണെന്നാണ് വൈശാഖ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു ചിത്രത്തിന്റെ നിര്‍മാണ ചുമതലയില്‍ നിന്ന് ടോമിച്ചന്‍ മുളകുപാടം പിന്മാറി എന്ന്. വൈശാഖ് എഴുതി ഏല്‍പിച്ച തിരക്കഥ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല. തിരക്കഥ ഇഷ്ടപ്പെടാത്തതിനാല്‍ ടോമിച്ചന്‍ പിന്മാറുന്നു എന്നാണ് വാര്‍ത്തകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ഒന്നാന്തരം ത്രില്ലർ, മമ്മൂട്ടി തകർക്കുന്നു! പുത്തൻ പണത്തിന് അതിഗംഭീര റിപ്പോർട്ട്!

ഒരു ചെറിയ ഇടവേ‌ളയ്ക്ക് ശേഷം മമ്മൂട്ടി - രഞ്ജിത് ടീമിന്റെ പുത്തൻപണം തീയേറ്ററുകളിൽ എത്തി. ...

news

അവാർഡ് കിട്ടിയപ്പോൾ മുഖ്യമന്ത്രി വിളിച്ചഭിനന്ദിച്ചു, മോഹൻലാലും ദിലീപും ഇതുവരെ വിളിച്ചിട്ടില്ല: സുരഭി

64ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിന് അഭിമാനിക്കാവുന്ന നിമിഷങ്ങളും ...

news

നിത്യാനന്ദ ഷേണായി ആരവം സൃഷ്ടിക്കും, ലവകുശന്മാരും നിവിൻ പോളിയും കട്ട വെയ്റ്റിംഗ്!

ഇന്ന് തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടിയുടെ പുത്തൻപണത്തിന് ആശംസകളുമായി യുവതാരങ്ങളായ നിവിൻ ...

news

പ്രായമായി വരികയാണ്, ഇനിയൊരങ്കത്തിന് ബാല്യമില്ല : ദിലീപ്

തനിയ്ക്ക് നേരെയുണ്ടായ എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി ദിലീപ് മനോരമയുടെ മറുപുറത്തിൽ. ...