അച്ഛനും ഏട്ടനും പിന്നാലെ ധ്യാനും! ധ്യാന്റെ ചിത്രങ്ങ‌ൾക്ക് പ്രത്യേകതകൾ ഏറെ...

തിങ്കള്‍, 10 ഏപ്രില്‍ 2017 (10:45 IST)

അച്ഛന്റെ പാതയിലൂടെ എന്ന് വ്യക്തമാക്കി സിനിമയിലെത്തിയ നിരവധി പേരുണ്ട്. സംവിധാനം ആണെങ്കിലും അഭിനയം ആണെങ്കിലും മാതൃക അച്ഛനാണെന്ന് വിളിച്ചു പറയുന്ന യുവതാരങ്ങളാണ് ഇപ്പോഴുള്ളത്. ശ്രീനിവാസന് പിന്നാലെ വിനീത് ശ്രീനിവാസനും അഭിനയത്തിലേക്കെത്തി. പിന്നീട് സംവിധായകനുമായി. ഇപ്പോഴിതാ, അച്ഛന്റേയും ഏട്ടന്റേയും പാത പിന്തുടർന്ന് ധ്യാൻ ശ്രീനിവാസനും സംവിധായകന്റെ കുപ്പായമിടുന്നു.
 
സംവിധാനം ധ്യാന്‍ ശ്രീനിവാസ് എന്ന് സ്‌ക്രീനില്‍ വരാനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകര്‍.അച്ഛന്റെ പേരിനുമപ്പുറത്ത് സിനിമയില്‍ സ്വന്തം പേരും സ്ഥാനവും നേടിയെടുക്കുന്നതില്‍ വിജയിച്ചവരാണ് വിനീതും ധ്യാനും. ചിത്രത്തിന്റെ കഥയും ധ്യാന്‍ തന്നെയാണ് തയ്യാറാക്കുന്നതെന്ന് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ഇനി സ്വന്തം ചിത്രം ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് താരം. 
 
ധ്യാൻ സംവിധായകനാകുമ്പോൾ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾക്കും ഉണ്ട് പ്രത്യേകതകൾ. ധ്യാനിന്റെ നായകൻ നിവിൻ പോളിയാണ്. വിനീത് ആദ്യമായി ചിത്രമൊരുക്കിയപ്പോഴും നിവിൻ ആയിരുന്നു നായകൻ. നിവിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യയിലെ താരറാണി നയൻതാരയാണ്.
 
മലയാളത്തിലും തമിഴിലും നിവിനും നയൻസിനും ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നത് നിവിന്റെ മാത്രം ആരാധകർ അല്ല, നയൻസിന്റേയും കൂടിയാണ്. ഇടവേളയ്ക്കു ശേഷമാണ് തെന്നിന്ത്യന്‍ താരറാണി നയന്‍താര മലയാളത്തിലേക്കെത്തുന്നത്.  വിവാഹത്തിരക്കുകള്‍ കഴിഞ്ഞ് സ്വന്തം ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയാണ് ധ്യന്‍ ശ്രീനിവാസന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആരാധകരുടെ വാക്കുകൾ കേട്ടോ? പുത്തൻപണം ഏപ്രിൽ 13ന് അല്ല!

മെഗാസ്റ്റാറിന്റെ ഹിറ്റ് സിനിമകളുടെ പട്ടികയിലേക്കാവും പുത്തൻപണവും എത്തുക എന്ന് ഏറെക്കുറെ ...

news

ജൂഡ് സ്ത്രീ വിരുദ്ധനല്ല, മുൻകോപം കൊണ്ട് ചെയ്ത തെറ്റ് പൊറുത്തുകൂടെ?; മേയറോട് ഭാഗ്യലക്ഷ്മി

നടനും സംവിധായകനുമായ ജൂഡ് ആന്റണി കൊച്ചി മേയർ സൗമിനി ജെയിനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന ...

news

മമ്മൂക്കയുടെ കൂടെ അഭിനയിക്കണമെങ്കിൽ ഭാഗ്യം വേണം, ഇതിഹാസമാണ്: ആര്യ പറയുന്നു

മെഗാസ്റ്റാർ മമ്മൂട്ടി ഒരു ലെജൻഡ് ആണെന്ന് നടൻ ആര്യ. ഗ്രേറ്റ് ഫാദറിൽ മമ്മൂക്കയോടൊപ്പം ...