മോഹന്‍ലാല്‍ നിര്‍മ്മിച്ച സിനിമയ്ക്ക് കഥ നല്‍കിയത് മമ്മൂട്ടി, പടം മെഗാഹിറ്റുമായി!

ജി. നന്ദന്‍ 

വെള്ളി, 31 മാര്‍ച്ച് 2017 (15:08 IST)

Widgets Magazine
Kamaladalam, Mammootty, Mohanlal, Lohithadas, Siby Malayil, Parvathy, കമലദളം, മമ്മൂട്ടി, മോഹന്‍ലാല്‍, ലോഹിതദാസ്, സിബി മലയില്‍, പാര്‍വതി

മലയാളസിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ കമലദളം റിലീസായിട്ട് 25 വര്‍ഷം പിന്നിട്ടിരിക്കുന്നു. മോഹന്‍ലാലിന്‍റെയും ലോഹിതദാസിന്‍റെയും സിബി മലയിലിന്‍റെയും കരിയറിലെ ഏറ്റവും മികച്ചത് എന്നുപറയാവുന്ന അഞ്ച് ചിത്രങ്ങളുടെ കൂട്ടത്തില്‍ കമലദളവും ഉണ്ടാകും.
 
എന്നാല്‍, ഈ സിനിമയുടെ കഥ മമ്മൂട്ടി നല്‍കിയ ഒരു സ്പാര്‍ക്കില്‍ നിന്നാണ് ഉണ്ടായതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? സത്യമാണത്. കഥയാലോചിച്ച് തലപുകച്ചിരുന്ന ലോഹിതദാസിന് മമ്മൂട്ടിയാണ് കമലദളത്തിന്‍റെ സ്പാര്‍ക്ക് നല്‍കുന്നത്.
 
ആ സംഭവം ഇങ്ങനെയാണ്. മോഹന്‍ലാലിന്‍റെ നിര്‍മ്മാണക്കമ്പനിയായ പ്രണവത്തിന് വേണ്ടി ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും ചെയ്തുകഴിഞ്ഞ സമയം. അടുത്ത പ്രൊജക്ടും ചെയ്യുന്നത് സിബിമലയില്‍ - ലോഹിതദാസ് ടീം തന്നെയാണ്. എന്നാല്‍ കഥ ഒന്നുമായിട്ടില്ല.
 
അങ്ങനെയിരിക്കെ ഒരുദിവസം മമ്മൂട്ടിയുമായി ലോഹി ഫോണില്‍ സംസാരിക്കുമ്പോള്‍ ‘പ്രണവത്തിന്‍റെ പുതിയ സിനിമയുടെ കഥയെന്തായി?’ എന്ന് മമ്മൂട്ടി ചോദിക്കുന്നു. 
 
“അബ്ദുള്ളയില്‍ ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക് സംഗീതവും പരീക്ഷിച്ചു. ഭരതത്തില്‍ ശുദ്ധ കര്‍ണാടക സംഗീതമായിരുന്നു പശ്ചാത്തലം. അടുത്തത് ഏത് പിടിക്കുമെന്നാണ് ആലോചിക്കുന്നത്” എന്ന് ലോഹിതദാസ് മമ്മൂട്ടിയോട് പറഞ്ഞു. “അടുത്തത് കഥകളി പിടിക്ക്” എന്ന് അലക്‍ഷ്യമായി മമ്മൂട്ടി മറുപടിനല്‍കി.
 
മമ്മൂട്ടിയുടെ ‘കഥകളി പിടിക്ക്’ എന്ന അലസവാചകം പക്ഷേ ലോഹിതദാസില്‍ പെട്ടെന്നുണര്‍ത്തിയത് കലാമണ്ഡലത്തിന്‍റെ സ്മരണകളാണ്. അത് ആ പശ്ചാത്തലത്തിലുള്ള കമലദളത്തിന്‍റെ കഥയിലേക്കുള്ള ആദ്യ സ്പാര്‍ക്കുമായി.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോശമായി പെരുമാറിയ ആളുടെ കരണക്കുറ്റിയ്ക്ക് നോക്കി പൊട്ടിച്ചിട്ടുണ്ടെന്ന് പ്രേക്ഷകരുടെ പ്രിയ 'എലി'

തന്നോട് അപമര്യാദയായി പെരുമാറിയ ആളുടെ കര‌ണക്കുറ്റി നോക്കി പൊട്ടിച്ചിട്ടുണ്ടെന്ന് ...

news

മമ്മൂട്ടി ദൈവമാണ്, ബോക്സോഫീസ് ദൈവം; ഗ്രേറ്റ്ഫാദറിന്‍റെ പ്രകടനം കണ്ട് ഞെട്ടി ഇന്ത്യന്‍ സിനിമാലോകം!

‘ഒന്നാമന്‍ മമ്മൂക്ക തന്നെ’ എന്ന് ഉച്ചത്തില്‍ അലറിവിളിക്കുകയാണ് മമ്മൂട്ടി ആരാധകര്‍. ദി ...

news

മുരുകനേയും കബാലിയേയും മലർത്തിയടിച്ച് ഡേവിഡ് നൈനാൻ! ആദ്യദിന കളക്ഷൻ 4 കോടി!

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഗ്രേറ്റ് ഫാദർ. സമീപകാലത്ത് ...

news

തോൽക്കാത്ത മനസ്സാണ് ഒരു ഭടന്റെ ആയുധം; എന്തും ചെയ്യാൻ തയ്യാറായി മോഹൻലാൽ

മോഹൻലാൽ നായകനായെത്തുന്ന 1971 ബിയോണ്ട് ബോർഡേഴ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. 1971 ലെ ...

Widgets Magazine