മേയ് മാസം മുതല്‍ മമ്മൂട്ടി പേടിക്കണോ? വരുന്നത് മോഹന്‍ലാല്‍ അല്ല, പ്രണവ് ആണ് !

Mohanlal, Pranav, Mammootty, Jeethu Joseph, Drishyam, മോഹന്‍ലാല്‍, പ്രണവ്, മമ്മൂട്ടി, ജീത്തു ജോസഫ്, ദൃശ്യം
BIJU| Last Updated: വ്യാഴം, 30 മാര്‍ച്ച് 2017 (19:11 IST)
മമ്മൂട്ടി മാത്രമല്ല, മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഇന്ന് ബോക്സോഫീസ് മത്സരത്തില്‍ മോഹന്‍ലാലിന് വലിയ എതിരാളിയാണ്. ആദ്യദിന കളക്ഷന്‍റെ കാര്യത്തിലൊക്കെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കടുത്ത മത്സരമുയര്‍ത്തുന്നത് ദുല്‍ക്കര്‍ ചിത്രങ്ങള്‍ തന്നെ.

ഇതേ സാഹചര്യം ഇനി മമ്മൂട്ടിയും പ്രതീക്ഷിക്കണോ? കാരണം, മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ മേയ് അവസാനവാരം ചിത്രീകരണം ആരംഭിക്കും.

ഈ സിനിമ ഒരു ക്രൈം ത്രില്ലറായിരിക്കും. ലൈഫ് ഓഫ് ജോസൂട്ടി, ഊഴം എന്നീ സിനിമകള്‍ക്കുണ്ടായ പരാജയം അവയുടെ തിരക്കഥകള്‍ ദുര്‍ബലമാണ് എന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ പ്രണവിനെ നായകനാക്കിയുള്ള സിനിമയുടെ തിരക്ക രചിക്കുന്നതിനായി മാസങ്ങളാണ് ജീത്തു ജോസഫ് ചെലവിട്ടത്.

ഒരു സീരിയല്‍ കില്ലറിനെ പിന്തുടര്‍ന്നുപോകുന്ന യുവാവായാണ് ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ വരുന്നതെന്നാണ് സൂചനകള്‍. ആശീര്‍വാദ് സിനിമാസ് 10 കോടി മുതല്‍മുടക്കിലാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :