മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണ്, അതാണ് എനിക്ക് പ്രചോദനമായത്; വെളിപ്പെടുത്തലുമായി കുളപ്പുള്ളി ലീല

ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (18:00 IST)

മലയാള സിനിമയിലെ മിക്ക സൂപ്പര്‍താരങ്ങളേയും തെറിവിളിക്കാനുള്ള അപൂര്‍വ ഭാഗ്യം ലഭിച്ച നടിയാണ് കുളപ്പുള്ളി ലീല. മോഹനല്‍ലാലിനേയും മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും അങ്ങ് തമിഴില്‍ രജനീകാന്തിനെ വരെ നല്ല പുളിച്ച തെറി വിളിവിളിച്ചിട്ടുണ്ട്‍‍. 
 
എന്നാല്‍ ഒരു തുടക്കക്കാരി എന്ന നിലയില്‍ അന്ന് എല്ലാവരും തന്നെ ഒത്തിരി സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് കുളപ്പുള്ളി ലീല. ”മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ സിനിമയിലെല്ലാം അവരെ ചീത്തപറയുന്ന വായാടിയായ സ്ത്രീയുടെ വേഷമാണ് ഞാന്‍ ചെയ്തിരുന്നത്. 
 
”മോഹന്‍ലാലിനെ ചൂലുകൊണ്ട് അടിച്ച ഏക സ്ത്രീ ഞാനാണെന്ന് ചേച്ചിക്ക് പറയാമല്ലോ” എന്ന് പറഞ്ഞ ലാല്‍ ആണ് എനിക്ക് അഭിനയിക്കാന്‍ പ്രോത്സാഹനം നല്‍കിയതെന്ന് ലീല വ്യക്തമാക്കി. ബ്ലാക്ക്, ബസ് കണ്ടക്ടര്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂക്കയേയും ചീത്തപറയുന്നുണ്ട്. മുത്തു എന്ന തമിഴ് ചിത്രത്തില്‍ രജനീകാന്ത് സാറിനെ ഞാന്‍ ചീത്ത പറയുന്ന ഒരു സീനുണ്ട്. ഈ സീന്‍ കഴിഞ്ഞപ്പോള്‍ തമിഴില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് രജനി സാര്‍ എന്നെ അങ്ങോട്ട് ക്ഷണിച്ചു. – പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘രണ്ടാമൂഴം എന്തായി?’ - ഇങ്ങനെ ചോദിക്കുന്നവര്‍ ജനുവരി 19 വരെ കാത്തിരിക്കൂ...

‘രണ്ടാമൂഴം’ എന്ന എം‌ടി കൃതി സിനിമയാകുന്നു എന്ന് ആദ്യവാര്‍ത്ത വന്നതുമുതല്‍ അത് എന്ന് ...

news

സ്ത്രീ വിരുദ്ധ പരാമര്‍ശമെന്ന് ആരോപണം: നവാസുദ്ദീന്‍ സിദ്ദീഖി ആത്മകഥ പിന്‍വലിച്ചു

ബോളിവുഡ് സൂപ്പര്‍ താരം നവാസുദ്ദീന്‍ സിദ്ദീഖിന്റെ ആത്മകഥ ‘ആന്‍ ഓര്‍ഡിനറി ലൈഫ്: എ ...

news

ആയിഷയെ പ്രണയിച്ച വിനോദിനെ പോലെ, മേരിയെ പ്രണയിച്ച ജോർജിനെ പോലെ, നിവിൻ വീണ്ടും കാമുകനാകുന്നു!

വിനീത് ശ്രീനിവാസന്റെ 'മലർവാടി ആർട് ക്ലബ്' ആണ് നിവിൻ പോളിയുടെ ആദ്യ സിനിമയെങ്കിലും ഒരു ...

news

പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ മമ്മൂട്ടിയുടെ 'ഉണ്ട', സംവിധാനം - ഖാലിദ് റഹ്മാൻ !

ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ...

Widgets Magazine