പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ മമ്മൂട്ടിയുടെ 'ഉണ്ട', സംവിധാനം - ഖാലിദ് റഹ്മാൻ !

മമ്മൂട്ടിയുടെ പുതിയ ചിത്രം -'ഉണ്ട' !

aparna| Last Updated: ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (14:13 IST)
ആസിഫ് അലി, ബിജു മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളം. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംവിധായകൻ എന്ന പേര് കേൾക്കാൻ ഖാലിദ് റഹ്മാന് സാധിച്ചു.

ഖാലിദ് റഹ്മാൻ തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് കടക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് നായകൻ. 'ഉണ്ട' എന്നാണ് ചിത്രത്തിനു പേരിട്ടിരിയ്ക്കുന്നത്. ചിത്രത്തിൻറെ പേരുപോലെ തന്നെ വൃത്യസ്ത്ഥമായിരിക്കും ചിത്രത്തിന്റെ പ്രേമേയവും എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ചോ മറ്റു കഥാപാത്രങ്ങളെ കുറിച്ചോ ഉള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടില്ല. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർപീസ്, ശ്യാംദത് ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടൻ വരാനിരിക്കുന്ന റിലീസുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :