അനൂപ് മേനോനും മേഘ്നാ രാജും പ്രണയത്തിലാണോ? മലയാള സിനിമാലോകത്തെ ഏറ്റവും പുതിയ സംസാരവിഷയം ഇതാണ്. ഇരുവരും തുടര്‍ച്ചയായി സിനിമകളില്‍ ജോഡിയായി എത്തുന്നതാണ് ഗോസിപ്പിന് ആക്കം കൂട്ടുന്നത്. ‘ബ്യൂട്ടിഫുള്‍’ എന്ന മനോഹരമായ സിനിമയുടെ വന്‍ വിജയത്തോടെയാണ് അനൂപും മേഘ്നയും അടുത്ത സുഹൃത്തുക്കളാകുന്നത്.
അതിന് ശേഷം അനൂപിനെ തേടിയെത്തിയ സിനിമകളില്‍ കൂടുതല്‍ എണ്ണത്തിലും മേഘ്നയെ നായികയാക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും താല്‍പ്പര്യം. ഇരുവരും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകരും അംഗീകരിച്ചുകഴിഞ്ഞിരുന്നു.
ബ്യൂട്ടിഫുളിന് ശേഷം നമുക്കു പാര്‍ക്കാന്‍ എന്ന സിനിമയിലാണ് അനൂപും മേഘ്നയും ഒന്നിച്ചത്. ഇപ്പോള്‍ അനൂപ് തന്നെ തിരക്കഥയെഴുതുന്ന ‘ട്രിവാന്‍ഡ്രം ലോഡ്ജ്’ എന്ന പ്രൊജക്ടിലും മേഘ്ന നായികയാകുന്നു. കെ മധു സംവിധാനം ചെയ്യുന്ന ത്രില്ലറിലും ഈ ജോഡി തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
ബ്യൂട്ടിഫുളിന് ശേഷം അനൂപ്മേനോന് - വി കെ പ്രകാശ് - ജയസൂര്യ ടീം ഒന്നിക്കുന്ന സിനിമയാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. ഈ സിനിമയില്‍ പത്മപ്രിയയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. ചെറിയ ഒരു വേഷത്തില്‍ മേഘ്നാ രാജ് അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പത്മപ്രിയ ഈ സിനിമയില്‍ ഇന്ന് പിന്മാറിയതായാണ് പുതിയ വാര്‍ത്ത.
“ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയുടെ ഓഫര്‍ എനിക്ക് വരുമ്പോള്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുന്നില്ല. ഇപ്പോള്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ അനൂപ് എന്നെ അറിയിച്ചത് എനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമൊന്നുമല്ല തിരക്കഥയില്‍ ഉള്ളതെന്നാണ്. തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങളാണ് എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറയാന്‍ കാരണം. അനൂപ് സത്യം തുറന്നുപറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ മറച്ചുവയ്ക്കപ്പെടുകയും നമുക്ക് ആ സിനിമകള്‍ ഗുണം ചെയ്യാതിരിക്കുകയും ചെയ്യുകയാണ് പതിവ്” - പത്മപ്രിയ വ്യക്തമാക്കി.
പത്മപ്രിയ പിന്മാറിയതോടെ മേഘ്നാ രാജ് ചിത്രത്തില്‍ നായികയായി മാറി എന്നാണ് സൂചന. മേഘ്നയുടെ കഥാപാത്രത്തിന് കൂടുതല്‍ മിഴിവ് കിട്ടാന്‍ വേണ്ടി പത്മപ്രിയയെ ഒഴിവാക്കിയതാണോ? മോളിവുഡില്‍ അങ്ങനെ ഒരു സംസാരം ഉയരുന്നുണ്ട്.