അനൂപ് മേനോനും ആസിഫും ഒന്നിക്കുന്നു

WEBDUNIA|
PRO
PRO
യുവതാരങ്ങളില്‍ ശ്രദ്ധയരായ അനൂപ് മേനോനും ആസിഫ് അലിയും ഒന്നിക്കുന്നു. മാണിക്യക്കല്ലിനു ശേഷം എം മോഹന്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ് അനൂപും ആസിഫും ഒന്നിക്കുന്നത്. മുകേഷും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കും.

പതിവ് മസാല സിനിമകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രം ഒരുക്കുകയെന്ന് സംവിധായകന്‍ എം മോഹന്‍ പറഞ്ഞു. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ അറിയിക്കാനുള്ള സമയമായിട്ടില്ല. ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും- മോഹന്‍ പറഞ്ഞു.

ശ്രീനിവാസന്‍, മമ്മൂട്ടി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെയാണ് എം മോഹന്‍ സംവിധായകനാകുന്നത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. പിന്നീട് പൃഥ്വിരാജിനെ നായകനാക്കി മാണിക്യക്കല്ല് എന്ന ചിത്രവും ഒരുക്കി. ഈ ചിത്രം മോശമല്ലാത്ത അഭിപ്രായം നേടിയിരുന്നു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയചിത്രമായ ട്രാഫിക്കില്‍ അനൂപ് മേനോനും ആസിഫും ഒന്നിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :