മാസ്റ്റര്‍ പീസ് വെറുതെ വന്നുപോകാനുള്ള പടമല്ല; ഉത്സവത്തിന് കൊടിയേറുമ്പോള്‍ വരും, പിന്നെ അതുതന്നെ ഉത്സവമാകും!

വ്യാഴം, 5 ഒക്‌ടോബര്‍ 2017 (14:20 IST)

Mammootty, Master Piece, Udaykrishna, Ajay Vasudev, Dileep, മമ്മൂട്ടി, മാസ്റ്റര്‍ പീസ്, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, ദിലീപ്
അനുബന്ധ വാര്‍ത്തകള്‍

മമ്മൂട്ടിയുടെ ‘മാസ്റ്റര്‍ പീസ്’ എന്ന ബ്രഹ്മാണ്ഡചിത്രം എന്ന് റിലീസാകും? അക്കാര്യത്തില്‍ പലവിധ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഓണത്തിന് ‘വെളിപാടിന്‍റെ പുസ്തക’ത്തിന് എതിരാളിയായി വരാനിരുന്ന സിനിമയാണ്. 
 
എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാസ്റ്റര്‍ പീസ് ക്രിസ്മസ് റിലീസ് ആയിരിക്കും. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്.
 
നവം‌ബര്‍ ആദ്യവാരം റിലീസ് ചെയ്യാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ക്രിസ്മസ് റിലീസ് ആയി തീരുമാനിക്കുകയായിരുന്നു. ക്രിസ്മസ് ഫെസ്റ്റിവല്‍ സീസണ്‍ കൊടിയേറുമ്പോള്‍ റിലീസ് ചെയ്യുന്നത് ചിത്രത്തിന് ഇരട്ടി മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, കേരളത്തില്‍ മാത്രം മുന്നൂറിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമം.
 
റിലീസിനുമുമ്പ് പരമാവധി പ്രചരണം നടത്താന്‍ ആവശ്യത്തിന് സമയവും ഇതോടെ മാസ്റ്റര്‍ പീസിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിക്കും. 
 
വരലക്ഷ്മിയും മഹിമ നമ്പ്യാരുമാണ് ചിത്രത്തിലെ നായികമാര്‍. പൂനം ബജ്‌വയും പ്രധാന വേഷത്തിലുണ്ട്. മുകേഷ്, ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരും അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് ഒരു മാസ് മസാല എന്‍റര്‍ടെയ്നറാണ്. 
 
ആറ്‌ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള മാസ്റ്റര്‍ പീസിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിനോദ് ഇല്ലമ്പള്ളിയാണ്. ദീപക് ദേവാണ് സംഗീതം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആ മോഹം നടക്കില്ല, മമ്മൂട്ടിയേയും ദിലീപിനേയും അതിനു കിട്ടില്ല?!

മലയാള സിനിമയിൽ വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ജനപ്രിയ നായകൻ ...

news

ഗോസിപ്പുകള്‍ സത്യമായി ? പ്രഭാസ് - അനുഷ്‌ക വിവാഹം ഡിസംബറില്‍ !

ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ ...

news

'കാലുപിടിച്ചു കരഞ്ഞ് ക്ഷമ ചോദിച്ചിട്ടും സംവിധായകൻ വഴങ്ങിയില്ല' - ധൻസികയ്ക്ക് പിന്തുണയുമായി കനിഹ

നടി ധൻസികയെ പൊതുവേദിയിൽ വെച്ച് സംവിധായകൻ ടി രാജേന്ദ്രൻ കരയിപ്പിച്ചത് വിവാദമായിരുന്നു. ...

news

ഒടിയനു ശേഷം ലൂസിഫറോ രണ്ടാമൂഴമോ അല്ല! - പ്രഖ്യാപനം നടത്തി മോഹൻലാൽ

മോഹൻലാൽ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. ഒടിയനു പിന്നാലെ നിരവധി ...