പൃഥ്വിക്ക് മുന്നിൽ മമ്മൂട്ടി മുട്ടുകുത്തി, ഇപ്പോൾ മെഗാസ്റ്റാറിനു വേണ്ടി സംസാരിക്കാൻ ആരുമില്ല? - അമ്മ ജനറൽ സെക്രട്ടറി സ്ഥാനം തെറിക്കും

ആ വെളിപ്പെടുത്തൽ മലയാള സിനിമക്ക് സമ്മാനിക്കുന്നതെന്ത്?

aparna| Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2017 (09:32 IST)
നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കിയത് പൃഥ്വിരാജിന്റെ ആവശ്യപ്രകാരമായിരുന്നുവെന്നും മമ്മൂട്ടി അതിനു കൂട്ടുനിന്നുവെന്നും നടൻ ഗണേഷ് കുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഇതുവരെ സിനിമാമേഖലയിൽ നിന്നുള്ള ആരും പ്രതികരിച്ചിട്ടില്ല.

കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ ജയിലിൽ കഴിഞ്ഞ നടൻ ദിലീപിനു കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോൾ താരസംഘടനയായ അമ്മയിൽ നിന്നും ദിലീപിന്റെ പ്രാഥമിക അംഗത്വം റദ്ദാക്കിയിരുന്നു. ഇത് പൃഥ്വിരാജിന്റെ ആവശ്യപ്രകാരം ആയിരുന്നുവെന്നാണ് ഗണേഷ് കുമാർ വെളിപ്പെടുത്തിയത്.

ഗണേഷിന്റെ ആരോപണത്തെ എതിർത്തുകൊണ്ട് ഇതുവരെ അമ്മയിൽ നിന്നോ മലയാള സിനിമയിൽ നിന്നോ ഇതുവരെ ആരും പ്രതികരിക്കാത്തതിൽ മമ്മൂട്ടിയുടെ ആരാധകരും പൊതുസമൂഹവും ഞെട്ടിത്തരിച്ചിരിക്കുകയാണ്.

അമ്മ’ ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ നടപടിയെ സംഘടനയുടെ വൈസ് പ്രസിഡന്റുകൂടിയായ ഗണേഷ് കുമാര്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനി ഒരു നിമിഷം പോലും മമ്മൂട്ടി തല്‍സ്ഥാനത്ത് തുടരരുതെന്നാണ് ഒരു വിഭാഗം പറയുന്നത്. ‘ക്രിമിനലാണോ എന്ന് ഓരോ വ്യക്തിയേയും സ്‌ക്രീന്‍ ചെയ്ത് നോക്കാന്‍ പറ്റില്ലല്ലോയെന്ന് ‘ ദിലീപിനെ പുറത്താക്കിയ തീരുമാനം പ്രഖ്യാപിക്കവെ മമ്മൂട്ടി തുറന്നടിച്ചത് ദിലീപിനെ ഏറെ വേദനിപ്പിച്ചിരുന്നു. എന്നും മമ്മൂട്ടിയോടൊപ്പം നിന്നിരുന്ന ദിലീപിനു ഇത് ഏറെ വേദനാകരമായ സംഭവമായിരുന്നുവെന്നാണ് ദിലീപ് ആരാധകർ പറയുന്നത്.

പൃഥ്വിരാജ്, രമ്യ നമ്പീശന്‍, ആസിഫ് അലി എന്നീ മൂവര്‍ സംഘം വാശി പിടിച്ചപ്പോള്‍ പുറത്താക്കലിനു പകരം സസ്‌പെന്‍ഷനിലെങ്കിലും നടപടി ഒതുക്കാമായിരുന്നുവെന്നാണ് ദിലീപിന്റെ ആരാധകരും സിനിമയിലെ ഒരു വിഭാഗവും പറയുന്നത്. യോഗത്തില്‍ നടന്ന കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്നത് കൊണ്ടാകണം ഗണേഷ് കുമാര്‍ ഇത്തരമൊരു പ്രതികരണം ഇപ്പോള്‍ നടത്തിയതെന്നാണ് ഒരുകൂട്ടർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :