Biju|
Last Modified ചൊവ്വ, 29 ഏപ്രില്‍ 2014 (13:53 IST)
‘ഗ്യാംഗ്സ്റ്റര്‍’ മലയാള സിനിമാപ്രവര്‍ത്തകര്‍ക്കൊക്കെ ഒരു പാഠമാണ്. മലയാളികള്‍ക്ക് ഏതുതരത്തിലുള്ള സിനിമകളോടാണ് പ്രിയം എന്ന തിരിച്ചറിവ് നല്‍കാന്‍ ഗ്യാംഗ്സ്റ്ററിന് കഴിഞ്ഞു. മലയാളികള്‍ ദൃശ്യത്തെ രണ്ടുകൈയും നീട്ടി സ്വീകരിക്കും. ഗ്യാംഗ്സ്റ്ററിനെ കൈയൊഴിയുകയും ചെയ്യും. അത് ഗ്യാംഗ്സ്റ്റര്‍ മോശമായതുകൊണ്ടല്ല. മലയാളികളുടെ അഭിരുചി അതാണ്. അധോലോകവും വയലന്‍സുമൊന്നും അധികം സഹിക്കാന്‍ കഴിയുന്ന ഒരു മാനസികാവസ്ഥ മലയാളികള്‍ക്കില്ല.
അതുകൊണ്ടാണ് ഒരു രാം ഗോപാല്‍ വര്‍മയോ അനുരാഗ് കശ്യപോ ഒന്നും നമുക്കുണ്ടാകാത്തത്. ആകെയുണ്ടായിരുന്ന ഒരു ഷാജി കൈലാസിനെക്കുറിച്ച് ഇപ്പോള്‍ വിവരമൊന്നുമില്ല.
എന്നാല്‍ തമിഴകവും ബോളിവുഡുമൊന്നും അങ്ങനെയല്ല. വെല്‍ മെയ്ഡായിട്ടുള്ള വയലന്‍റ് സിനിമകള്‍ക്കും സാധ്യതയുണ്ട് അവിടെ. ഗ്യാംഗ്സ്റ്ററിനെ ആമിര്‍ഖാന്‍ നോട്ടമിട്ടതിന്‍റെ കാരണവും അതുതന്നെ.
മലയാളത്തില്‍ പരാജയമായ ഗ്യാംഗ്സ്റ്ററിന്‍റെ ഹിന്ദി റീമേക്ക് അവകാശം ആമിര്‍ സ്വന്തമാക്കിയതായാണ് വിവരം. തെന്നിന്ത്യന്‍ പ്രതികാരകഥയോട് ആമിറിന് പണ്ടേയുണ്ട് താല്‍പ്പര്യം. ഗജിനിയൊക്കെ അങ്ങനെയുണ്ടായതാണല്ലോ. സമീപഭാവിയില്‍ ഒരു മെഗാഹിറ്റ് ഗ്യാംഗ്സ്റ്റര്‍ ബോളിവുഡില്‍ നിന്നും വരുമെന്ന് പ്രതീക്ഷിക്കാം. അക്ബര്‍ അലിയായി ആമിര്‍ മിന്നുമെന്നും.