‘എനിയ്ക്ക് ഇഷ്ടം മോഹന്‍ലാലിനെ’

WEBDUNIA|
PRO
PRO
തനിയ്‌ക്ക് മമ്മൂട്ടിയേക്കാള്‍ ഇഷ്‌ടം മോഹന്‍ലാലിനെയാണെന്ന്‌ പറങ്കിമലയിലെ നായിക വിനുത. ബാംഗ്ലൂര്‍ക്കാരിയാണെങ്കിലും താന്‍ മലയാളം സിനിമകള്‍ കാണാറുണ്ട്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമാണ്‌ ഇഷ്‌ടമെന്നും അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ഇവരില്‍ ആരെയാണ്‌ കൂടുതല്‍ ഇഷ്‌ടമെന്ന ചോദിച്ചപ്പോളാണ് തന്റെ ഇഷ്ടം മോഹന്‍ലാലിനോടാണെന്ന് വിനുത വ്യക്തമാക്കിയത്.

തന്റെ മാതൃഭാഷയായ കന്നഡയില്‍ അഭിനയിക്കാന്‍ താല്‍പര്യപ്പെടുന്ന വിനുതയ്ക്ക് ബോളിവുഡിനോട് താല്‍പര്യമില്ല. തമിഴിലും മലയാളത്തിലും അഭിനയിക്കാനാണ്‌ താല്‍പര്യമെന്നും വിനുത പറഞ്ഞു. 'പറങ്കിമല'യില്‍ ഗ്ലാമറസ്സായി അഭിനയിച്ചെന്നു കരുതുന്നില്ലെന്നും കഥാപാത്രം ആവശ്യപ്പെട്ടതാണ്‌ താന്‍ ചെയ്‌തെന്നും വിനുത പറയുന്നു. ചിത്രത്തിലെ വിനുതയുടെ ചൂടന്‍ രംഗങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :